കിഴക്കമ്പലം: കോടതി ഉത്തരവു ലംഘിച്ച് കിഴക്കമ്പലത്ത് മദ്യം വില്‍ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷനു പിന്തുണ നല്‍കുന്നത് പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസാണെന്ന് എം.കെ. കുഞ്ഞോല്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഭരണഘടനയിലും സര്‍ക്കാരും മദ്യവിരുദ്ധ നിലപാടെടുക്കുമ്പോള്‍ അധികൃതര്‍ മദ്യം വില്‍ക്കാന്‍ മുന്നിലെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത വില്‍പ്പനശാല തീര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്‌മയായ ട്വന്റി20 സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ.പ്രസാദ് കുരുവിള മുഖ്യപ്രഭാഷണം നടത്തി. പി.പി. സനകന്‍, പി.എസ്. സുരേന്ദ്രന്‍, പി.വി. പരമേശ്വരന്‍, അഗസ്റ്റിന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.
















