Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരോല്പന്നങ്ങളുടെ വിലയിടിവിനെതിരെ കര്‍ഷകര്‍ ജാഗ്രത പാലിക്കണം; ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 10:28 pm IST
in Business

കൊച്ചി: ഒരിടവേളക്കു ശേഷം വീണ്ടും നാളികേര വിപണി ഇടിക്കാനുള്ള ശ്രമങ്ങള്‍ ബാഹ്യശക്തികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.  വിലസ്ഥിരത തുടരുന്നതിനിടെ അടുത്ത ദിവസങ്ങളില്‍ വിപണിയില്‍ കൊപ്രയ്‌ക്കും വെളിച്ചെണ്ണക്കും സംഭവിച്ചിരിക്കുന്ന വിലക്കുറവില്‍  നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് നാളികേര വികസന ബോര്‍ഡ് അറിയിച്ചു.  തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പ്രധാന നാളികേര ഉല്പാദക സംസ്ഥാനങ്ങളായ കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാള്‍ എന്നവിടങ്ങളില്‍ ശരാശരിയിലും കുറവായിരുന്നു. അതിനാല്‍ അടുത്തവര്‍ഷം നാളികേരോല്പാദനത്തില്‍ കാര്യമായി വര്‍ദ്ധനവുണ്ടാകാന്‍ സാദ്ധ്യതയില്ല.

കാലവര്‍ഷം അവസാനിച്ചതിനാല്‍ കരിക്കു വിപണിയിലും ഉണര്‍വ്വ് ദൃശ്യമാണ്. നാളികേര ഉല്പാദക ഫെഡറേഷനുകള്‍ വഴി നീര ഉല്പാദനവും വര്‍ദ്ധിച്ചു വരികയാണ്. ഇതിന്റെ ഫലമായി വരും മാസങ്ങളില്‍ വിപണിയിലേക്കുള്ള കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വരവ് കുറയാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു. ഭാരതത്തില്‍ നിന്നുള്ള നാളികേരാധിഷ്ഠിത ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ 2015 – 16 ല്‍ (2015 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ) സ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കൊപ്ര, വെളിച്ചെണ്ണ എന്നീ പ്രാഥമിക ഉല്പന്നങ്ങള്‍ക്കുമപ്പുറം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനത്തിനായി കൂടുതല്‍ നാളികേരം, ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനു പുറമെ വെളിച്ചെണ്ണയുടെ ഇറക്കുമതിയില്‍ 2015-16ല്‍ (ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍) 2014 – 15 വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്സവ കാലത്തോടനുബന്ധിച്ച് ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നും വെളിച്ചെണ്ണക്ക് ആവശ്യകതയേറി വരികയുമാണ്. പ്രധാന നാളികേര വിപണികളിലെ ദൈനംദിന വിലയും 60 ദിവസത്തെ മൂവിങ്ങ് ആവറേജും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ അടുത്ത മാസങ്ങളില്‍ വില സ്ഥിരമായി നില്‍ക്കാനുള്ള എല്ലാ സാദ്ധ്യതകളും നിലനില്‍ക്കുന്നതായി ബോധ്യപ്പെടുന്നതാണ്. ഇപ്രകാരം നാളികേര ഉല്പന്നങ്ങള്‍ക്ക് വില സ്ഥിരത കൈവരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സംജാതമായിരിക്കേ വിപണിയില്‍ അനുഭവപ്പെടുന്ന വിലക്കുറവ് ഉത്സവകാലത്തുണ്ടാകുന്ന ആവശ്യകത മുന്നില്‍ കണ്ട് വിലക്കുറവില്‍ ഉല്പന്നം സംഭരിച്ചു വെക്കാനുള്ള ബാഹ്യലോബികളുടെ ഗൂഢശ്രമമായി വേണം കരുതാന്‍. ഇതിനെതിരെ നാളികേര കര്‍ഷകരും, നാളികേര ഉല്പാദക സംഘങ്ങളും ഫെഡറേഷനുകളും, നാളികേര ഉല്പാദക കമ്പനികളും ജാഗ്രത പാലിക്കണമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

Kerala

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

ഷെയര്‍ ടാക്‌സിയെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.