കൊച്ചി: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന ഗതാഗതവകുപ്പ് സ്വീകരിച്ച പരിശോധനകളില്‍ 59,600 രൂപ പിഴയീടാക്കിയതായി ആര്‍.ടി.ഒ. അറിയിച്ചു. ആകെ 135 കേസുകളില്‍ നിന്നായാണിത്.
ഹെല്‍മെറ്റ് ധരിക്കാത്തതിന് 44ഉം ലൈറ്റുകള്‍ ശരിയല്ലാത്തതിന് 10ഉം സീറ്റ് ബല്‍ട്ട് ഇടാത്തതിനും ലൈസന്‍സില്ലാത്തതിനും അപകടകരമായ െ്രെഡവിങിനും ആറു വീതവും പെര്‍മിറ്റില്ലാത്തതിന് നാലും ഇന്‍ഷുറന്‍സില്ലാത്തതിന് മൂന്നും എയര്‍ഹോണ്‍ മുഴക്കിയതിന് രണ്ടും സണ്‍ഫിലിം ഒട്ടിച്ചതിനും നികുതുയില്ലാതെ വാഹനം നിരത്തിലിറക്കിയതിനും സി.ആന്റ് എഫ്. ഇല്ലാത്തതിനും ഒന്നു വീതവും കേസുകള്‍ ചാര്‍ജു ചെയ്തു. മറ്റു വിവിധ കേസുകളിലായി 50 കേസുകളും എടുത്തിട്ടുണ്ട്.
















