കൊച്ചി: അമ്യത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗൈനക്ക് ഓണ്‍കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗര്‍ഭാശയകാന്‍സര്‍ ചികിത്സയ്‌ക്കു ആധുനിക സാങ്കേതിക വിദ്യയായ റോബോട്ടിക് ശസ്ര്തക്രിയ ഉപയോഗിച്ച് തത്സമയ ശസ്ര്തക്രിയ ശില്‍പശാല നടത്തി. ഇതിനോടൊപ്പം രണ്ടു ദിവസ്സത്തെ ദ്വിദിന സെമിനാറിനും തുടക്കം കുറിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.ബാബു നിര്‍വഹിച്ചു. ന്യൂയോര്‍ക്ക് മെമ്മോറിയല്‍ സ്ലോവാന്‍ കെറ്റെറിങ്ങ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്‌ദ്ധ ഗൈനക് ഓണ്‍ക്കോളജിസ്റ്റ് ഡോ:മാരിയൊ.എം ലിയാറ്റൊ റോബ്ബോട്ടിക് ശസ്ര്തക്രിയകളെക്കുറിച്ച് പരിശീലന പരിപാടി നടത്തി.
റോബോട്ടിക് ശസ്ര്തക്രിയകളൂടെ സാങ്കേതിക വിദ്യകളെക്കുറിച്ച് ചര്‍ച്ചകളും ഗര്‍ഭാശയകാന്‍സറുകളുടെ നൂതന ചികിത്സാരീതികളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്‌ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, അസ്സോസ്സിയേഷന്‍ ഓഫ് ഗൈനകോളജിക് ഓണ്‍കോളജിസ്റ്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ:നീരജഭ്യാട് ല്യ,കാന്‍സെര്‍വ് പ്രസിഡന്റ് കലാ ജോയ്‌മോന്‍, ഗൈനക്ക് ഓണ്‍കോളജി വിഭാഗം മേധാവി ഡി.കെ. വിജയകുമാര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ:അനുപമ രാജന്‍ ബാബു എന്നിവര്‍ സംസാരിച്ചു.
















