കൊല്ലം: പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാനസമ്മേളനം 18 മുതല്‍ 20വരെ കൊല്ലത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ 10ന് സോപാനം ആഡിറ്റോറിയത്തില്‍ പതാകയുയര്‍ത്തും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.ബാലഗോപാല്‍ എംപി , ഗോകുലം ഗോപാലന്‍, ചവറ ഹരീഷ്‌കുമാര്‍, എ.ഇ.രാജേന്ദ്രന്‍, സന്ധ്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. 19ന് വൈകിട്ട് 4ന് 500 കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരികഘോഷയാത്ര നടക്കും. ആറിന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ ബിജെപി ദേശീയനേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ മുഖ്യാതിഥിയായിരിക്കും. മന്ത്രി ഷിബുബേബിജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും.
















