കൊച്ചി: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുളള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. കൊച്ചി നഗരപരിധിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ നേതൃത്വത്തിലാണ് പരിശോധന. ലോഡ്ജുകള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, മറൈന്‍ െ്രെഡവ്, ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി തങ്ങുന്ന ക്യാമ്പുകള്‍, ബോട്ടുകള്‍, സിഡി ഷോപ്പുകള്‍, ഓട്ടോ റിക്ഷകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനകളുടെ ഭാഗമായി 11 ജാമ്യമില്ലാ വാറണ്ട് പ്രതികളടക്കം 119 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പുകയില ഉല്പന്നങ്ങള്‍ വിപണനം ചെയ്തതിന് 62 പേര്‍ക്കെതിരെ കോട്ട്പാ/എന്‍ടിപിഎസ് ആക്ട് പ്രകാരവും അശ്രദ്ധമായി വാഹനം ഓടിച്ചതിന് 47 ബസുകള്‍ക്കെതിരെയും നോപാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്ക് ചെയ്തതിന് 468 പേര്‍ക്കെതിരെയും മറ്റ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 827 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
















