പെരുമ്പാവൂര്‍: അന്യ സംസ്ഥാനക്കാരനായ യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. ഇരിങ്ങോള്‍ പത്തശ്ശേരി നാരായണന്‍ നായര്‍ (78-മച്ചാന്‍ നാരായണന്‍ നായര്‍ )ഭാര്യ കാര്‍ത്തിയാനി (തങ്കമ്മ-73) എന്നിവരാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന തങ്കമ്മയെ അക്രമി പുറകിലൂടെവന്ന് ആക്രമിക്കുകയായിരുന്നു. തലയ്‌ക്കു വടികൊണ്ടുള്ള അടിയേറ്റു വീണ തങ്കമ്മയെ അക്രമി കല്ലുകൊണ്ടിടിച്ചും പരുക്കേല്‍പ്പിച്ചു. ഭാര്യയുടെ കരച്ചില്‍കേട്ട് ഓടിവന്ന ഭര്‍ത്താവ് നാരായണന്‍ നായരെയും അക്രമി വടികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു. ഇരുവരുടെയും കൂട്ടക്കരച്ചില്‍ കേട്ട് ഓടിവന്ന നാട്ടുകാരാണ് അക്രമിയെ പിടിച്ചുകൂടി പോലീസിനു കൈമാറിയത്. നാട്ടുകാരില്‍ ചിലരെയും അക്രമി കടിച്ചും അടിച്ചും പരുക്കേല്‍പ്പിച്ചത്. നഗ്‌നനായ അക്രമിയെത്തിയത്. ആസാം സ്വദേശിയാണെന്നും മാനസികരോഗി ആണെന്നുമാണ് പോലീസിന്റെ ഭാഷ്യം.
















