കൊച്ചി: ഐബോള്‍ 4ജി മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.
കോബാള്‍ട്ട് സോളസ് 4ജി എന്ന പേരിലാണ് പുതിയ ആന്‍ഡ്രോയ്‌സ് 5.1 ലോലിപോപ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഒരു ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറുള്ള ഫോണ്‍ വിപണിയിലെത്തുന്നത്.
എആര്‍എം മാലി – ടി720 ജിപിയു, രണ്ടു ജിബി റാം എന്നിവയാണ് മറ്റു പ്രത്യേകതകള്‍. രണ്ടു സിം ഉപയോഗിക്കാന്‍ കഴിയും. 1280ഃ720 പിക്‌സലുകളുമായി അഞ്ചിഞ്ച് എച്ച്ഡി ഐപിഎസ് ടച്ച് സ്‌ക്രീനാണ് ഇവയ്‌ക്ക്.
എല്‍ടിഇ, 3ജി എച്ച്എസ്പിഎ+, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ജിപിആര്‍എസ്, എഡ്ജ്, യുഎസ്ബി, സ്റ്റാന്‍ഡാര്‍ഡ് 3.5 ഓഡിയോ ജാക്ക്, എഫ്എം റേഡിയോ സപ്പോര്‍ട്ട് എന്നിവയുണ്ട്.
















