കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ പണിമുടക്കി അനാവശ്യ വിവാദമുയര്‍ത്തിയവര്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കാന്‍ തയ്യാറാകണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എന്‍.രമേശ് ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഇല്ലാതാക്കിയവരും പെന്‍ഷന്‍ പ്രായം വെട്ടിക്കുറച്ചവരും ചേര്‍ന്ന് നടത്തുന്ന പണിമുടക്കുകള്‍ അപഹാസ്യമാണെന്നും ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് പി.വി.മനോജ് അധ്യക്ഷനായിരുന്നു. ജില്ലാ ഭാരവാഹികളായി പി.വി.മനോജ്(പ്രസിഡന്റ്), കെ.രാധാകൃഷ്ണപിള്ള(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















