കൊട്ടാരക്കര: ചന്തമുക്കിലെ കടയുടെ മുന്നില്‍ ഇറക്കിയിരുന്ന സാധനങ്ങള്‍ മോഷണം പോയി. രണ്ട് ചാക്ക് ഉള്ളി, രണ്ട് ചാക്ക് നാരങ്ങ എന്നിവയാണ് മോഷണം പോയത്. ഞായറാഴ്ച വെളുപ്പിനെ 3.10 നാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ട് വന്ന സാധനങ്ങള്‍ കടക്ക് മുന്നില്‍ പിക്കപ്പ് വാനില്‍ ഇറക്കി പോയ ഉടനെ തന്നെ മോഷണം നടന്നു. മുമ്പ് ഇത്തരത്തില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് സമീപത്ത് സിസിടിവി ക്യാമറയുള്ള കടയുടെ മുന്നിലായിരുന്നു സാധനങ്ങള്‍ ഇറക്കുന്നത്. ഇവിടെ നിന്നുമാണ് ഇപ്പോള്‍ മോഷണം നടന്നിരിക്കുന്നത്. ക്യാമറയില്‍ മറ്റൊരു പിക്കപ്പ്‌വാനില്‍ സാധനങ്ങള്‍ കയറ്റി പോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
















