കടവന്ത്ര: 40 വര്‍ഷത്തോളമായി പണ്ടാരച്ചിറ കോളനി നിവാസികള്‍ക്ക് പട്ടയം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി കടവന്ത്ര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എളംകുളം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. തിങ്കളാഴ്ച രാവിലെ 10 ന് കടവന്ത്രയില്‍നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ഉദ്ഘാടനംചെയ്യും. കടവന്ത്ര പ്രദേശത്തെ 50 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുവാന്‍ തീരുമാനമായിട്ടും 40 വര്‍ഷത്തോളമായ പണ്ടാരച്ചിറ കോളനിയില്‍ താമസിക്കുന്ന കുടുംബങ്ങളോട് മാറിമാറി വരുന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് പറഞ്ഞു. ബിജെപി കടവന്ത്ര ഏരിയാ പ്രവര്‍ത്തകയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലവന്നൂര്‍ കായല്‍ നികത്തി ഫഌറ്റ് പണിതുതരാമെന്ന് പറഞ്ഞ് സ്ഥലം കൗണ്‍സിലര്‍ കോളനിനിവാസികളില്‍നിന്നും ഒപ്പ്‌ശേഖരണം നടത്തി പാവപ്പെട്ട കുടുംബങ്ങളെ പറ്റിക്കുകയായിരുന്നു. കൗണ്‍സിലറുടെ തീരുമാനങ്ങള്‍ക്ക് ഇടതുപാര്‍ട്ടികള്‍ എല്ലാവിധ പിന്തുണയും നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് രാമകൃഷ്ണന്‍ കിഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജേഴ്‌സണ്‍ എളംകുളം, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സി. സതീശന്‍, ബിജെപി ജില്ലാ സമിതിയംഗം പി.ആര്‍. ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
















