Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന്‍സര്‍ സെന്റര്‍: ഭരണസമിതിയില്‍ കേന്ദ്ര പ്രതിനിധികളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 10:33 pm IST
inErnakulam

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ ഭരണസമിതി രാഷ്‌ട്രീയവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര പ്രതിനിധികളെ ഒഴിവാക്കി ഭരണപക്ഷത്തുള്ള രാഷ്‌ട്രീയ നേതാക്കളെ തിരുകിക്കയറ്റാനാണ് ശ്രമം നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.

തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ സൊസൈറ്റി രൂപീകരിക്കാനാണ് അടുത്തിടെ മന്ത്രി സഭായോഗം അനുമതി നല്‍കിയത്. ആര്‍സിസി ഭരണസമിതിയില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പുറമെ ഔദ്യോഗിക അംഗങ്ങള്‍ മാത്രമാണുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, സെന്‍ട്രല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്, ശ്രീചിത്ര സെന്റര്‍ ഡയറക്ടര്‍ എന്നിവരും ആര്‍സിസിയില്‍ അംഗങ്ങളാണ്. എന്നാല്‍ ഇത് പരിഗണിക്കാതെ കൊച്ചി കാന്‍സര്‍ സെന്ററിനെ രാഷ്‌ട്രീയവത്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍സിസിയില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രം കൂടിയാണ് കൊച്ചിയില്‍ ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെ നടപ്പിലാക്കേണ്ട പദ്ധതിയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കുന്നതെന്നത് ഗൗരവമുണര്‍ത്തുന്നു. കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തുടര്‍ച്ചയായി അലംഭാവം പ്രകടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ നടപടി തുടങ്ങിയിട്ടുമില്ല. ആരോഗ്യമന്ത്രിയുടെ രണ്ട് നോമിനികളെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഇപ്പോള്‍ തത്വത്തില്‍ തീരുമാനമായിട്ടുള്ളത്. ഭരണപക്ഷ നേതാക്കളെ തിരുകിക്കയറ്റാനുള്ള ശ്രമമാണിതെന്ന് വ്യക്തം. സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. ഭാരതത്തിലെ മികച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ ഡയറക്ടര്‍മാരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കണം. രാഷ്‌ട്രീയ പ്രതിനിധികള്‍ ഇത്തരം സ്ഥാപനങ്ങളുടെ ഭരണസമിതിയിലേക്ക് വരുന്നത് വിശ്വാസ്യത നഷ്ടപ്പെടുത്തും. കളമശ്ശേരി മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ആരംഭിക്കുന്ന ഒപി വിഭാഗത്തില്‍ ജനറല്‍ ആശുപത്രിയില്‍ ലഭിക്കുന്ന സൗകര്യങ്ങളെങ്കിലും കാന്‍സര്‍ രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

Kerala

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.