Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇന്ന് നാടും നഗരവും അമ്പാടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 10:16 pm IST
inIdukki

ഇടുക്കി : ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ നൂറുകണക്കിന് ശോഭായാത്രകള്‍ നടക്കും. തൊടുപുഴ-കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതിക്ഷേത്രം, മണക്കാട് ശ്രീനരസിംഹ സ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളില്‍നിന്നും തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്ര നടക്കും. ശ്രീകൃഷ്ണ ചൈതന്യകഥകളുടെ ദൃശ്യാവിഷ്‌കാരത്തോടെ വര്‍ണ്ണശബളമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രക്ക് അകമ്പടിയേകും. ശ്രീകൃഷ്ണ-രാധാ വേഷധാരികളായ നൂറുകണക്കിന് ബാലികാ ബാലന്‍മാര്‍ തൊടുപുഴ നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന മഹാശോഭായാത്ര വൈകിട്ട് 5 മണിക്ക് കാരിക്കോട് ദേവീക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് നഗരം ചുറ്റി മണക്കാട് ജംഗ്ഷന്‍ വഴി 6.45-ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കും.

കോലാനി : ചുങ്കം, പാറക്കടവ്, നടുക്കണ്ടം, അഞ്ചപ്പാറ എന്നിവിടങ്ങളില്‍നിന്നും ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ 4 മണിക്ക് ശോഭായാത്ര നടക്കും.

മുട്ടം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടം തയ്യക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 4.30-ന് നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടിയ ശോഭായാത്ര ആരംഭിച്ച് ടൗണ്‍ ചുറ്റി മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

കുടയത്തൂര്‍ : കോളപ്ര ചക്കുളത്തുകാവ് ശ്രീഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും കുടയത്തൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തും.

അറക്കുളം : മൂലമറ്റം ഗണപതി ക്ഷേത്രത്തില്‍നിന്നും അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തും.

കാപ്പ് : കദളിക്കാട്, നെടുംപാറ മഹാദേവക്ഷേത്രം, മണിയന്തടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, തലമറ്റം ശ്രീമഹാദേവക്ഷേത്രം, പനയക്കുന്ന് മാട്ടുപാറ എന്നിവിടങ്ങളില്‍നിന്നും 4 മണിക്ക് ശോഭായാത്ര ആരംഭിച്ച് അച്ചന്‍കവല പൂണവത്ത്കാവ്, ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി കാപ്പ്- കുറിഞ്ഞിലിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.

വഴിത്തല : വഴിത്തല-കൈപ്പിളളിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും വഴിത്തല-പാറേക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ വഴിത്തല തൃക്കൈയ്യില്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ സമാപിക്കും.

പടി.കോടിക്കുളം : പടി.കോടിക്കുളം ചന്ദ്രപ്പിളളിക്കാവ് ദേവീക്ഷേത്രം, ഏഴല്ലൂര്‍ ധര്‍മ്മശാസ്താക്ഷേത്രം, പാറപ്പുഴ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കുളത്തിങ്കല്‍ കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പടി. കോടിക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

വണ്ണപ്പുറം : വണ്ണപ്പുറം പ്ലാന്റേഷന്‍ ഗുരുമന്ദിരത്തില്‍നിന്നും, കാളിയാര്‍, ഒടിയപാറ, വെണ്‍മറ്റം, ദര്‍ഭത്തൊട്ടി, മുട്ടുകണ്ടം, ചീങ്കല്‍സിറ്റി, നിരപ്പുപാറ എന്നിവിടങ്ങളില്‍നിന്നും 2 മണിക്ക് ശോഭായാത്ര ആരംഭിച്ച് 4 മണിക്ക് വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ സംഗമിച്ച് കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം വഴി വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

പുറപ്പുഴ : പുറപ്പുഴ-പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശോഭായാത്ര തറവട്ടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

അരിക്കുഴ : അരിക്കുഴ ഇടാട്ടുകുന്ന് ഭഗവതി ക്ഷേത്രത്തില്‍നിന്നും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര മൂഴിക്കല്‍ക്കാവ് ദേവീക്ഷേത്രം വഴി കോട്ടാറ്റ് വിഷ്ണുവണ്ണുവര്‍ മഹാദേവക്ഷേത്രത്തില്‍ ശോഭായാത്ര നടക്കും.

ഉടുമ്പന്നൂര്‍ : ഉടുമ്പന്നൂര്‍, മറുക്, പാറേക്കാവ് ദേവീക്ഷേത്രം, അമയപ്ര ശ്രീമഹാദേവക്ഷേത്രം, തട്ടക്കുഴ ശ്രീമഹാദേവ ധര്‍മ്മശാസ്താ ക്ഷേത്രം, മലയിഞ്ചി പാറയില്‍ ക്ഷേത്രം, എന്നിവിടങ്ങളില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ 5 മണിക്ക് ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

ഏഴല്ലൂര്‍ : ഏഴല്ലൂര്‍ പ്ലാന്റേഷന്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍നിന്നും മലയിന്‍ക്കാവ് ഭഗവതിക്ഷേത്രം, പൈയ്യാവ് ഹനുമാന്‍ ക്ഷേത്രം, പ്ലാന്റേഷന്‍ ശ്രീഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ഉമാമഹേശ്വര ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രകള്‍ 6.30-ന് കല്ലൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും.

കുമാരമംഗലം : വളളിയാനിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തില്‍നിന്നും പെരുമ്പിളളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും ഉറിയടിയും പ്രസാദവിതരണവും നടക്കും.

മണക്കാട് : മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തില്‍ വൈകിട്ട് 3.30ന് ഉറിയടി, പ്രസാദവിതരണം, 4ന് ശോഭായാത്ര, 4.30ന് മണക്കാട് കവലയില്‍ സ്വീകരണം ഉറിയടി എന്നിവ നടക്കും.

അടിമാലി : ആയിരമേക്കര്‍ കല്ലമ്പലം ദേവീ-അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്ര നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ശോഭയാത്രകൂമ്പന്‍പാറ ശിവക്ഷേത്രത്തിലെത്തി കൈവല്യാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രത്തില്‍ സമാപിക്കും. മാങ്കടവ് ദേവീക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ശോഭയാത്ര രാവിലെ 9.30ന് ആരംഭിക്കും. ഉച്ചയ്‌ക്ക് പ്രസാദഊട്ടും നടക്കും.

ഏലപ്പാറ : ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് ഘോഷയാത്ര ആരംഭിക്കും.

കട്ടപ്പന : ഇന്ന് വൈകുന്നരം പാറക്കടവ്,അമ്പലക്കവല,വലിയകണ്ടം,വെള്ളയാംകുടി,പേഴുംകവല തുടങ്ങിയ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകള്‍ കട്ടപ്പന ടി.ബി.ജംഗ്ഷനില്‍ സംഗമിക്കും.

കുമളി : അമരാവതി,ഒട്ടകത്തലമേട്,ഒന്നാംമൈല്‍,അട്ടപ്പള്ളം,സ്പ്രിഗ് വാലി,പളിയക്കുടി, മന്നാക്കുടി,റോസാപ്പൂക്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ തുടങ്ങുന്ന ശോഭായാത്രകള്‍ നാലുമണിയോടെ കുമളി പടിഞ്ഞാറ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സംഗമിച്ച് കുമളി ദുര്‍ഗ്ഗാ ഗണപതി ക്ഷേത്രത്തില്‍ സമാപിക്കും

പുളിയന്‍മല : ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര ഭരണ സമിതികളുടെയുംനേതൃത്വത്തില്‍ ജന്‍മാഷ്ടമി ആഘോഷങ്ങള്‍ നടക്കും . പുളിയന്‍മല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വൈകുന്നേരം നാലുമണിയോടെ ആരംഭിക്കുന്ന മഹാശോഭായാത്ര സ്‌കൂള്‍മേട് ആദിപരാശക്തിക്ഷേത്രത്തില്‍ സമാപിക്കും.പുറ്റടി സ്വയംപ്രഭാദേവി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന മഹാശോഭായാത്ര ടൗണ്‍ ചുറ്റി അഞ്ചുമണിയോടെ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും.

അണക്കര : വിവിധ ബാലഗോകുലങ്ങളുടെ സംയുക്ത ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഇന്ന് അണക്കരയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ചെല്ലാര്‍കോവില്‍ ഗുരുദേവ മന്ദിരം അണക്കര അയ്യപ്പസേവാസമിതി ഭജനമന്ദിരം, കടശ്ശിക്കടവ് ശിവപാര്‍വതി ക്ഷേത്രം ആറാംമൈല്‍ ഭദ്രകാളി ധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ അണക്കര ഗുരുദേവ സരസ്വതിക്ഷേത്രത്തില്‍ സംഗമിക്കും. തുടര്‍ന്ന് പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകന്‍ രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.തുടര്‍ന്ന് മഹാശോഭായാത്ര അണക്കര ശിവപാര്‍വതിക്ഷേത്രത്തില്‍ സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.