കൊട്ടാരക്കര: അയ്യന്‍കാളിയുടെ 152ാംമത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് കെപിവൈഎം കൊട്ടാരക്കര താലൂക്ക് യൂണിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജന്മദിന സന്ദേശയാത്ര നടത്തി.
47 ശാഖ കേന്ദ്രങ്ങളുള്‍പ്പെടെ 75 ഇടങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രവാക്യം മുഴക്കിയും നോട്ടുമാലയിട്ടും സന്ദേശയാത്രയെ സ്വീകരിച്ചു. കെപിഎംഎസ് യൂണിയന്‍ പ്രസിഡന്റ് കെ.വിജയരാജന്‍, സെക്രട്ടറി എന്‍ ബ്രഹ്മദാസ്, ഖജാന്‍ജി കൈതക്കോട് ശശിധരന്‍, കെപിവൈഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിനീഷ്ബാബു തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. ജാഥാ ഡയറക്ടര്‍ ആനക്കോട്ടൂര്‍ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെപിവൈഎം യൂണിയന്‍ സെക്രട്ടറി വിനേഷ് മാറനാട് സ്വാഗതവും ഖജാന്‍ജി അമ്പലപ്പുറം ജയപ്രകാശ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി.സുരേന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
















