Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടൊരുങ്ങി; നാളെ ജന്മാഷ്ടമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 04:13 pm IST
in Kollam

കൊല്ലം: നീലകാര്‍വര്‍ണന്റെ അവതാരപ്പിറവിയുടെ സ്മരണകളുമായി നാളെ ജന്മാഷ്ടമി. അഷ്ടമി രോഹിണിനാളില്‍ ഭൂജാതനായ ശ്രീകൃഷ്ണഭഗവാന്റെ ലീലകളുടെ സന്ദേശം ഭക്തകോടികള്‍ക്ക് ആവേശപൂര്‍വം പകര്‍ന്നുനല്‍കാന്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഒരുക്കങ്ങളായി. നാളെ കൊല്ലം നഗരത്തിലെ ശോഭായാത്ര വൈകിട്ട് നാലിന് ലക്ഷ്മിനടയില്‍ നിന്നാരംഭിക്കും. പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സമാപനം.

ആശ്രാമം ശ്രൃകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവാതിരക്കളി നടക്കും. നാളെ വൈകിട്ട് 7ന് ക്ഷേത്രതിരുമുറ്റത്തും വേദികളിലുമായാണിത് നടക്കുന്നത്. 51 വനിതകള്‍ തിരുവാതിരക്കളിയില്‍ പങ്കെടുക്കുമെന്നും പ്രത്യേക പൂജകളും ഉണ്ടാകുമെന്നും പ്രസിഡന്റ് പ്രൊഫ.കെ.ജി.മോഹനനും സെക്രട്ടറി ജി.കൃഷ്ണദാസും അറിയിച്ചു.

കരുനാഗപ്പള്ളി: ശ്രീകൃഷ്ണജയന്തി ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് 12 ഓളം മഹാശോഭായാത്രകള്‍ നടക്കും. ശോഭായാത്രയുടെ മുന്നോടിയായി 100 കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. 15 സ്ഥലങ്ങളില്‍ ഗോപൂജയും നടന്നു. കരുനാഗപ്പള്ളി മുത്തരയക്ഷേത്രം, കൊന്നയില്‍ ക്ഷേത്രം, ആല്‍ത്തറ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, വെളിയില്‍ക്ഷേത്രം, തിരൂര്‍കാവ്, മരുതൂര്‍കുളങ്ങര എന്നിവടങ്ങളില്‍ നിന്നുള്ള ശോഭായാത്ര ടൗണില്‍ കേന്ദ്രീകരിച്ച് പടനായര്‍കുളങ്ങര ക്ഷേത്രത്തില്‍ സമാപിക്കും. ഇടകുളങ്ങര മണ്ഡലത്തില്‍ മഠത്തില്‍ക്ഷേത്രം, അപ്പിച്ചേത്ത്‌ക്ഷേത്രം, കോമളത്ത്‌ക്ഷേത്രം, കൊപ്പാറ ജംഗ്ഷന്‍, ഉണ്ണിലേത്ത് ക്ഷേത്രം, തോടുകര ക്ഷേത്രം, എന്നിവടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഇടകുളങ്ങര ക്ഷേത്രത്തില്‍ സമാപിക്കും. തൊടിയൂര്‍ മണ്ഡലത്തില്‍ കൊല്ലുകടവില്‍ക്ഷേത്രം, മാരാരിത്തോട്ടം ക്ഷേത്രം,പണയത്തറക്കാവ്, കടവില്‍ ക്ഷേത്രം, കല്ലുമേല്‍ക്കാവ് എന്നിവിടങ്ങളില്‍ നിന്ന് മാലുമേല്‍ ക്ഷേത്രത്തിലും തഴവയില്‍ കൊല്ലശ്ശേരിക്ഷേത്രം, കടുത്തിരേത്ത് ക്ഷേത്രം, പ്ലാവണ്ണൂര്‍ ക്ഷേത്രം, കാവില്‍ ക്ഷേത്രം, പണിക്കശ്ശേരില്‍ ക്ഷേത്രം, മാധവത്തില്‍ ക്ഷേത്രം, ചരക്കത്തില്‍ ക്ഷേത്രം, വല്യത്ത്‌ക്ഷേത്രം, കുഴിക്കാല ക്ഷേത്രം, ചുവപ്പന്‍ചേരിയില്‍ ഗുരുമന്ദിരം, അയണിക്കാട്ട് ക്ഷേത്രം, തൊണ്ടുംതറയില്‍ക്ഷേത്രം, കൊച്ചുകുറ്റിപ്പറം ഗുരുമന്ദിരം, ആല്‍ത്തറമൂട്, പാറപുറത്ത് കാവ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും.

പാവുമ്പ മണ്ഡലത്തില്‍ തണ്ണിര്‍ക്കര ക്ഷേത്രം, തറയില്‍ക്ഷേത്രം, കോരമംഗലത്ത്കാവ്, കാവുംപുറത്ത്‌ക്ഷേത്രം, ചുഴുവിളയില്‍ ക്ഷേത്രം, നാലുവിള ജംഗ്ഷന്‍, അഴകിയകാവ്‌ക്ഷേത്രം, മണപ്പള്ളി ജംഗ്ഷന്‍, പറമ്പത്തുകുളങ്ങര, വാഴപ്പള്ളിക്ഷേത്രം, ചെട്ടിശ്ശേരില്‍ക്ഷേത്രം, കാളിയന്‍ചന്ത, പുതുശ്ശേരിക്ഷേത്രം, മണിക്കാവ് സന്നിധി എന്നിവടങ്ങളില്‍ നിന്നും തൃപ്പാവുമ്പ ക്ഷേത്രത്തില്‍ സമാപിക്കും. ഓച്ചിറ മണ്ഡലത്തില്‍ വലിയക്കുളങ്ങര ദേവിക്ഷേത്രം, ഞക്കനാല്‍ പുറങ്ങാട്ട് ക്ഷേത്രം, കൊറ്റംപള്ളി, തഴക്കുഴി, മഠത്തില്‍, വള്ളോപ്പള്ളിക്കാവ്, ഇടമ്പിലേത്ത് കാവ് എന്നിവടങ്ങളില്‍ നിന്നും ഓച്ചിറ പരബ്രഹ്മസന്നിധിയില്‍ സമാപിക്കും. ക്ലാപ്പന മണ്ഡലത്തില്‍ വള്ളിക്കാവ് ദേവിക്ഷേത്രം, പുതിയ വീട്ടില്‍ ക്ഷേത്രം, ഭരണിക്കാവ് ക്ഷേത്രം, മഞ്ഞാടിമുക്ക്, കൊട്ടുന്നൂല്‍കാവ്, കറുത്തേറിക്ഷേത്രം, ഊരിക്ക മണ്ണേല്‍ ക്ഷേത്രം, പ്രയാര്‍ ശക്തികുളങ്ങര ക്ഷേത്രത്തില്‍ സമാപിക്കുന്നു. കുലശേഖരപുരം മണ്ഡലത്തില്‍ അമ്പിലേത്ത്‌ക്ഷേത്രം, കൊടിക്കരക്ഷേത്രം, മണ്ണാടിശ്ശേരില്‍ ക്ഷേത്രം, കുറുണ്ടപ്പള്ളി ക്ഷേത്രം, ചങ്ങന്‍കുളങ്ങര ക്ഷേത്രം, മാമ്പറ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും പുലിയന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലും. ആദിനാട് മണ്ഡലത്തില്‍ കല്ലുംമൂട്, മരങ്ങാട്ടുമുക്ക് മാവേലിക്ഷേത്രം, ആദിനാട്, നീലികുളം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തില്‍ സമാപിക്കും. പുതിയകാവ് മണ്ഡലത്തിന്റെത് തോട്ടുണ്ടശ്ശേരി ക്ഷേത്രം, കൂട്ടുങ്ങല്‍ ക്ഷേത്രം, ഇലഞ്ഞിവയല്‍ ക്ഷേത്രം, നീലകണ്ഠതീര്‍ത്ഥപാദാശ്രമം, കാട്ടുപ്പുറംക്ഷേത്രം, എന്നിവിടങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകള്‍ പുതിയകാവ് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. കോഴിക്കോട് മണ്ഡലത്തില്‍ നെടിയവിള, ശാസ്താംനട, കണ്ണമ്പള്ളിക്ഷേത്രം, തുറയില്‍കുന്ന് ക്ഷേത്രത്തില്‍ സമാപിക്കും. അമൃതപുരി മണ്ഡലത്തില്‍ മുക്കുംപുഴ ക്ഷേത്രത്തില്‍ നിന്നും പനക്കട കാളിക്ഷേത്രത്തിലേക്കും ശോഭായാത്രകള്‍ ഉണ്ടായിരിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ആഘോഷ പ്രമുഖ് അനില്‍ നമ്പരുവികാലയും കാര്യദര്‍ശി മോഹിതേഷ്, സംഘടന കാര്യദര്‍ശി മഹേഷ്, സുരേഷ് ബാബു, ഗിരീഷ് എന്നിവര്‍ പറഞ്ഞു.

പുനലൂര്‍: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ക്ക് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ഗ്രാമ-നഗരങ്ങളില്‍ ശോഭായാത്രക്ക് മുന്നോടിയായി പതാകദിനം, ഗോപൂജ, വൃക്ഷപൂജ, നദീപൂജ എന്നിവ നടന്നു. നാളെ വൈകുന്നേരം അഞ്ചിന് ടി.ബി.ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി നഗരം ചുറ്റി പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ സമാപിക്കും. ശോഭായാത്ര യുവ കവി പ്രണവം രാജേഷ് ഉദ്ഘാടനം ചെയ്യും.

കരവാളൂരില്‍ ശ്രീദുര്‍ഗാ ബാലഗോകുലം, പടിഞ്ഞാറ്റിന്‍ കര ശ്രീമഹാദേവ ബാലഗോകുലം, വല്ലാറ്റ് ശ്രീഭുവനേശ്വരി ബാലഗോകുലം, മണലില്‍ അന്നപൂര്‍ണ്ണേശ്വരി ബാലഗോകുലം, പാണയം ശ്രീപരമേശ്വര ബാലഗോകുലം, മുരുക്കോലില്‍ ശ്രീപാര്‍വതി ബാലഗോകുലം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഹാശോഭായാത്ര അരങ്ങേറും. കരവാളൂര്‍ പീഠികഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രയില്‍ മുത്തുക്കുട, താലപ്പൊലി, കൃഷ്ണവേഷം, ഗോപികാനൃത്തം, ഉണ്ണിക്കണ്ണന്‍മാരുടെ ഉറിയടി, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കരവാളൂര്‍ ജംഗ്ഷനില്‍ എത്തിചേര്‍ന്ന് മുരുക്കോലില്‍ കാവില്‍ നിന്നും, പാണയം ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തില്‍ നിന്നുമുള്ള ശോഭായാത്രയുമായി സംഗമിച്ച് പിറയ്‌ക്കല്‍, പൂത്തത്തടം, തുമ്പശ്ശേരി ജംഗ്ഷന്‍ വഴി തിരികെ പീഠിക ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പ്രഭാഷണം, പ്രസാദവിതരണം എന്നിവ നടക്കും. പുതിയടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവവും, ഗീതാക്ലാസ് വാര്‍ഷികാഘോഷവും നാളെ നടക്കും. ഉച്ചയ്‌ക്ക് 12ന് അന്നദാനം ഉണ്ടാകും. വൈകുന്നേരം ശോഭായാത്രക്ക് സ്വീകരണം നല്‍കും. ഗീതാക്ലാസ് വാര്‍ഷികം പുനലൂര്‍ ഫോറസ്റ്റ് മജിസ്‌ട്രേറ്റ് ടി.മഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ബാലഗോകുലത്തിന്റെയും വിവിധ ആധ്യാത്മിക സാംസ്‌കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മാത്രയില്‍ ശോഭായാത്ര അരങ്ങേറും. വിവിധ വേഷ-വാദ്യഘോഷങ്ങളോടെ മാത്ര ആയിരവില്ലി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മാത്ര ജംഗ്ഷന്‍, എച്ച്.എസ്.ജംഗ്ഷന്‍, വെഞ്ചേമ്പ് ശിവ ക്ഷേത്രം, പേനട വഴി വിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി സമാപന സമ്മേളനം മാത്ര സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. പി.പ്രകാശ്കുമാര്‍ സംസാരിക്കും.

കുണ്ടറ: കുണ്ടറ നഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ശ്രദ്ധേയമായി. വര്‍ത്തമാന കാലഘട്ടത്തില്‍ ബാലഗോകുലത്തിന്റെ പ്രസക്തി അറിയിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ബാലഗോകുലം ഇളമ്പള്ളൂര്‍ മണ്ഡലം ഉപാധ്യക്ഷന്‍ ദീപു അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ചലച്ചിത്രതാരം വിഷ്ണുമധു ശ്രീകൃഷ്ണന്റെ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. സാന്ദീപനി വേദപാഠശാലയിലെ അധ്യാപകന്‍ അഭിജിത്ത്ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഗോക്കളെയും കാവുകളെയും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആഘോഷങ്ങള്‍ക്കിടയില്‍ നമ്മുടെ സംസ്‌കാരം മറന്നുപോകുന്ന യുവതലമുറയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിനു മാറ്റം വരുത്തുന്നതില്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റിട്ട.എഎസ്‌ഐ വിജയമോഹനന്‍പിള്ള സംസാരിച്ചു, കുണ്ടറ ക്ഷീരസഹകരണസംഘം പ്രസിഡന്റ് അശോക് കുമാര്‍ ക്ഷീരകര്‍ഷകരെ അനുമോദിച്ചു. ബാലഗോകുലം കുണ്ടറ നഗര്‍ സഹആഘോഷപ്രമുഖ് എം. മോഹന്‍ദാസ് സ്വാഗതവും അധ്യക്ഷന്‍ രതീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇളമ്പള്ളൂര്‍ മണ്ഡലത്തിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ഗോപികാനൃത്തം അരങ്ങേറി.

പത്തനാപുരം: പത്തനാപുരം സംഘതാലൂക്കിന്റെ പതിമൂന്ന് മണ്ഡലങ്ങളിലായി അന്‍പത് ശോഭായാത്രകള്‍ സംഘടിപ്പിക്കും. ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണന്മാരും രാധാ ഗോപികമാരും ശോഭായാത്രകളില്‍ അണിനിരക്കുന്നതോടെ ഗ്രാമ വീഥികള്‍ ജനനിബിഡമാകും. കലഞ്ഞൂരില്‍ വിവിധ ബാലഗോകുലങ്ങളുടെ നേത്വത്ത്വത്തില്‍ ആരംഭിക്കുന്ന ശോഭായാത്രകള്‍ തൃക്കലഞ്ഞൂര്‍ ആല്‍ത്തറമൂട്ടില്‍ സംഗമിച്ച് മഹാദേവ സന്നിധിയില്‍ സമാപിക്കും.

തലവൂരിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ രണ്ടാലുംമൂട് ജംഗ്ഷനില്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ ചിത്രകാരനും സൈനികനുമായ രഞ്ചിത്ത് സി തലവൂരിനെ ആദരിക്കും. ഗോകുലയാത്രയായി ശോഭായാത്രകള്‍ കുരാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പട്ടാഴിയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്രകള്‍ തച്ചക്കുളം ജംഗ്ഷനില്‍ സംഗമിച്ച് പട്ടാഴി ദേവി ക്ഷേത്രസന്നിധിയില്‍ സമാപിക്കും.

പട്ടാഴി വടക്കേക്കരയിലെ വിവിധ ബാലഗോകുലങ്ങളുടെ നേത്വത്വത്തില്‍ ആരംഭിക്കുന്ന ശോഭായാത്രകള്‍ കടുവാത്തോട് ജംഗ്ഷനില്‍ സംഗമിച്ച് ഉറിയടിയും കഴിഞ്ഞ് സമാപിക്കും. താലൂക്കിന്റെ ഗ്രാമനഗര വീഥികള്‍ കൊടിത്തോരണങ്ങളാല്‍ അലംകൃതമായി കഴിഞ്ഞു. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണന്ന് ബാലഗോകുലം ജില്ലാ സെക്രട്ടറി ബാഹുലേയന്‍, താലൂക്ക് സെക്രട്ടറി എസ്.അരുണ്‍ എന്നിവര്‍ അറിയിച്ചു.

ചാത്തന്നൂര്‍: നാടും നഗരവും കാവിയണിഞ്ഞു. അഷ്ടമിരോഹിണി ഉത്സവത്തിന് തുടക്കമായി. അഷ്ടമിരോഹിണി ഉത്സവത്തിന്റെ ഭാഗമായി ബാലഗോകുലം പരവൂര്‍ മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍

നഗരത്തിലെ നാല് പ്രധാന കേന്ദ്രങ്ങളില്‍നിന്ന് വൈകിട്ട് നാലിന് പുറപ്പെടും. നിശ്ചലദൃശ്യങ്ങള്‍, ഉണ്ണിക്കണ്ണന്മാര്‍, ഗോപികമാര്‍, രാധമാര്‍, വാദ്യഘോഷങ്ങള്‍, ഭക്തസംഘങ്ങള്‍ എന്നിവര്‍ അണിനിരക്കും. കുന്നത്ത് ശ്രീകൃഷ്ണക്ഷേത്രം, ശാര്‍ക്കര ദേവീക്ഷേത്രം, കൂനയില്‍ വ്യാസവിദ്യാമന്ദിര്‍, കോട്ടപ്പുറം എന്‍എസ്എസ് കരയോഗമന്ദിരം എന്നിവിടങ്ങില്‍ നിന്നാണ് ശോഭായാത്രകള്‍ തുടങ്ങുക. ഇവ പരവൂര്‍ ജങ്ഷനില്‍ സംഗമിച്ച് ഒന്നായി പുറ്റിംഗല്‍ ദേവീക്ഷേത്രമൈതാനിയിലെത്തി സമാപിക്കും. ശോഭായാത്ര കടന്നുവരുന്ന വഴികളില്‍ ഉണ്ണിക്കണ്ണന്മാര്‍ക്ക് ഭക്തര്‍ വരവേല്പ് നല്‍കും. പൂതക്കുളത്തും കലയ്‌ക്കോട്ടും നിറപ്പകിട്ടാര്‍ന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നടക്കും. വൈകിട്ട് 4.30ന് കലയ്‌ക്കോട്ടെ ശോഭായാത്ര രഥങ്ങള്‍, ഉണ്ണിക്കണ്ണന്മാര്‍, വാദ്യഘോഷങ്ങള്‍ എന്നിവയോടെ കടമത്ത് ക്ഷേത്രത്തില്‍നിന്ന് തുടങ്ങും. പുത്തന്‍നട ക്ഷേത്രത്തിന് സമീപമുള്ള മുള്ളീഴത്ത് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആല്‍ത്തറമൂട്ടില്‍നിന്ന് 4.30ന് ശോഭായാത്ര വാദ്യഘോഷങ്ങളോടെ പുറപ്പെടും. കോട്ടുവന്‍കോണം മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

ചാത്തന്നൂര്‍ മണ്ഡലത്തിലെ ഘോഷയാത്ര കൊയിപ്പാട് ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കുറുങ്ങല്‍ ചേനമത്ത് മഹാദേവ ക്ഷേത്രം, കാഞ്ഞിരംവിള ക്ഷേത്രം വഴി ശ്രീഭൂതനാഥ ക്ഷേത്രത്തില്‍ സമാപിക്കും. ശോഭായാത്രയുടെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്‌കുമാര്‍ നിര്‍വഹിക്കും. ചാത്തന്നൂര്‍ മണ്ഡലത്തില്‍ വിളംബരയാത്ര നടന്നു. കൊയിപ്പാട് ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നും തുടങ്ങിയ മീനാട് ക്ഷേത്രത്തില്‍ സമാപിച്ചു.

വരിഞ്ഞം മണ്ഡലത്തിലെ ശോഭായാത്ര കാരംകോട് ശ്രീനാരായണ ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ച് വരിഞ്ഞം സുബ്രഹ്മണ്യസ്വാമി ക്ഷേത്രംവഴി മഹാദേവ ക്ഷേത്രത്തില്‍ അവസാനിക്കും. ശോഭായാത്ര ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആദിച്ചനല്ലൂര്‍ മണ്ഡലത്തില്‍ നടക്കുന്ന ശോഭായാത്ര പ്ലാക്കാട് മൂര്‍ത്തികാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പ്ലാക്കാട് തെക്കേ ഉരണ്ടയ്‌ക്കല്‍ ക്ഷേത്രം ഇണ്ടിയളപ്പന്‍ ക്ഷേത്രം വഴി ആദിച്ചനല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അവസാനിക്കും. ഡോ.പുരുഷോത്തമന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ചിറക്കര മണ്ഡലത്തിന്റെ ശോഭായാത്ര വിളപ്പുറം ദേവിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഉളിയനാട് മഹാദേവക്ഷേത്രത്തില്‍ സമാപിക്കും എം.ബാബുരാജ് ഉദ്ഘാടനം ചെയ്യും.

കുറുമണ്ടല്‍ ക്ലാവറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം നാളെ നടക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും 7ന് പ്രത്യേകപൂജകളും 8ന് ഭാഗവതപാരായണവും 9.30 മുതല്‍ വ്രതാനുഷ്ഠാന ചടങ്ങുകളും പാല്‍പ്പായസ പ്രസാദ ഊട്ടും നടക്കും. വൈകിട്ട് 6.30 മുതല്‍ ദീപക്കാഴ്ചയും പുഷ്പാഭിഷേകവും പാല്‍പ്പായസസദ്യയും രാത്രി 8 മുതല്‍ ഭാഗവതപാരായണവും 12.05ന് ജന്മാഷ്ടമി അഭിഷേകവും നടക്കും. ക്ഷേത്രംതന്ത്രി പൂതക്കുളം മാധവപ്പള്ളി ഇല്ലത്ത് എസ്.രാധാകൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ചാത്തന്നൂര്‍ ഹരിശ്രീമഠത്തില്‍ വിനീത് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.