കൊല്ലം: അവധി ദിവസങ്ങളിലേക്ക് ശേഖരിച്ച വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉളിയക്കോവില്‍ കണ്ടോലില്‍ തെക്കതില്‍ വീട്ടില്‍ സുമേഷ്(29), ആണ്ടാമുക്കം സേവ്യര്‍ നഗറില്‍ കുമാര്‍’ഭവനത്തില്‍ മുരുകന്‍(28), അഞ്ചാലുമൂട് ചിറ്റയം പഴവിള തെക്കതില്‍ ഷിബു(33) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 16 ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്തത്.
രണ്ട് ദിവസം ബിവറേജസ് അവധിയാണെന്ന് മനസിലാക്കി കച്ചവടത്തിന് വാങ്ങിവച്ച വിദേശ മദ്യമാണ് പിടികൂടിയത്. കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ താജ്ജുദ്ദീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ എം.ഹാഷിം, ഓഫീസര്‍മാരായ എ.ബെനാന്‍സണ്‍, എ.ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഡി.ശ്രീജയന്‍, എസ്.അനില്‍കുമാര്‍, എസ്.സുനില്‍കുമാര്‍, എസ്.അനീഷ്‌കുമാര്‍, ആര്‍ മനീഷ്യസ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
















