Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബൈപ്പാസ് ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസുകാര്‍ അലങ്കോലമാക്കി; ദേശീയഗാനത്തെയും അപമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 04:16 pm IST
in Thiruvananthapuram

കഴക്കൂട്ടം-കാരോട് ബൈപാസ് നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപഹാരം സമര്‍പ്പിക്കുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സമീപം

പ്രശാന്ത്ആര്യ

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങ് അലങ്കോലമാക്കാന്‍ ഒരുകൂട്ടം കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. വേദിയിലിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഗണിച്ചാണ് കോണ്‍ഗ്രസുകാര്‍ ശശി തരൂര്‍ എംപിക്ക് ജയ് വിളിയുമായി കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. തരൂരിന് മുദ്രാവാക്യം വിളിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ അവസാനം ദേശീയഗാനം ആലാപനം തടസ്സപ്പെടുത്തി അപമാനിക്കുകയും ചെയ്തു.

ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ശിലാസ്ഥാപന ചടങ്ങ് കഴക്കൂട്ടത്ത് സംഘടിപ്പിച്ചത് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഉദ്ഘാടകന്‍ കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയും അദ്ധ്യക്ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായിരുന്നു. കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണനായിരുന്നു മുഖ്യാതിഥി. പത്തുവര്‍ഷം യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി ഭരിച്ചിട്ടും ബൈപ്പാസ് നാലുവരിയാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. രണ്ടുവരിയില്‍ ബൈപ്പാസ് നിര്‍മിക്കാന്‍ വേണ്ട പണം അനുവദിച്ചത് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരായിരുന്നു. തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാരുകളും എംപിമാരും ഈ ബൈപ്പാസിനെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു.

തിരുവനന്തപുരത്തു നിന്ന് എംപിയെ ലഭിക്കാതിരുന്നിട്ടും അധികാരമേറ്റ ഉടന്‍ നാലുവരിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാനഘടകം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെയും സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെയും ഇടപെടലായിരുന്നു ബൈപ്പാസ് നാലുവരിയാക്കാന്‍ കാരണം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ പാത നാലുവരിയാക്കാന്‍ അനുമതി ലഭിച്ചെന്ന അവകാശവാദവുമായി ശശിതരൂര്‍ നഗരത്തിലെമ്പാടും ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിനിടെയും എംപി നിരര്‍ഥകമായ വാദങ്ങള്‍ നിരത്തി തന്റെ മിടുക്കുതെളിയിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മറ്റുഭാഗങ്ങളില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പണം കൊടുത്ത് ഇറക്കി ജയ് വിളിപ്പിച്ച് ചടങ്ങ് അലങ്കോലമാക്കുകയായിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ പരിശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേദിയിലിരുത്തി അപമാനിച്ചുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ശശി തരൂരിന് ജയ് വിളിച്ചത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിലെ റോഡ് വികസനത്തിനുള്ള ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കോണ്‍ഗ്രസുകാര്‍ ശശി തരൂരിന് ജയ് വിളിച്ചുകൊണ്ടിരുന്നു. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുദ്രാവാക്യം വിളിച്ചിരുന്നവരില്‍ ഒട്ടനവധിപേരെ കോണ്‍ഗ്രസ് ജില്ലാ-മണ്ഡലം നേതാക്കള്‍ക്ക് അറിയുകപോലുമില്ലായിരുന്നു. എന്നാല്‍ സദസ്സിലുണ്ടായിരുന്ന ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നവരായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ നിറഞ്ഞ കയ്യടിയോടെയാണ് അവര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസുകാരുടെ നാണംകെട്ട പ്രവൃത്തി ഒരുഘട്ടത്തില്‍ മുഖ്യമന്ത്രിയെപ്പോലും ലജ്ജിപ്പിച്ചു. ചടങ്ങ് അവസാനിപ്പിച്ച് ദേശീയഗാനം ആലപിച്ചിരുന്നപ്പോഴും ഘോരശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ച് ഒരുകൂട്ടം കോണ്‍ഗ്രസ്സുകാര്‍ സംഘര്‍ഷത്തിന് ശ്രമിച്ചു. ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ചത് കേവലം തന്റെ മാത്രം മിടുക്കുകൊണ്ടാണെന്ന് തെളിയിക്കാനായിരുന്നു തരൂര്‍ ഈ നാടകം കളിച്ചതെന്ന് സദസ്യര്‍ അടക്കം പറയുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.