കരുനാഗപ്പള്ളി: പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠം പുതുതലമുറയില്‍ എത്തിക്കുന്നതിനായി വനംവകുപ്പും ഉപജില്ലാ ഹൈസ്‌കൂള്‍ വിഭാഗം ജൂനിയര്‍ റെഡ്‌ക്രോസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനക്യാമ്പ് വേറിട്ടതായി. തെന്മല ശെന്തുരുണി വന്യജീവിസങ്കേതത്തിലായിരുന്നു ദ്വിദിന പരിസ്ഥിതി പഠനക്യാമ്പ്. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 വിദ്യാര്‍ത്ഥികളാണ് ക്യമ്പില്‍ പങ്കെടുത്തത്. വിവിധ ക്ലാസുകള്‍ക്ക് പുറമെ പരപ്പാര്‍ ഡാം, ലെസര്‍ സോണ്‍, മ്യൂസിക്കല്‍ ഫൗണ്‍ന്‍, ലുക്കൗട്ട് പോയിന്റ് എന്നിവയും വിദ്യാര്‍ത്ഥിസംഘം സന്ദര്‍ശിച്ചു. ഫോറസ്റ്റ് ഓഫീസര്‍ പ്രഭാത്, പ്രോഗ്രാം ഓഫീസര്‍ സുധ, റെയിഞ്ച് ഓഫീസര്‍ രതീഷ്, ഗൈഡ് സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ ജ്യോതിഷ് ആര്‍.നായര്‍, രഞ്ജിത്, അനൂപ്, പ്രദീഷ്, സുജ, ആബിദ എന്നിവരാണ് പഠനസംഘത്തെ നയിച്ചത്.
















