കൊല്ലം: ഗവമെന്റ് വിക്‌ടോറിയ ആശുപത്രിയും ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രവും സംയുക്തമായി വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഓണാഘോഷവും കുടുംബ കൂട്ടായ്‌മയും സംഘടിപ്പിച്ചു. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെ വൈകല്യങ്ങളുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ഓണസമ്മാനവും ഓണക്കിറ്റും വിതരണം ചെയ്തു. വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ.സബീന സുന്ദരേശ് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍എംഒ ഡോ.എല്‍.എസ്.മനോജ്മണി, ഡോ.ഷീജ, രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















