ആലപ്പുഴ: സേവാഭാരതി അമ്പലപ്പുഴയുടെ ആഭിമുഖ്യത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരുവോണ നാളില്‍ രാവിലെ 10.30ന് തിരുവോണസദ്യയും നിര്‍ദ്ധനരായ രോഗികള്‍ക്ക് ഓണക്കോടി വിതരണവും നടത്തും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്യും. സേവാഭാരതി അമ്പലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശങ്കരന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. ഓണക്കോടി വിതരണം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിശ്വമ്മവിജയന്‍, വിശ്വമ്മ സുഗതന്‍, സി. പ്രദീപ്. ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്‍, ഡോ. ബി. പദ്മകുമാര്‍, ആര്‍എസ്എസ് ജില്ലാകാര്യവാഹ് എസ്. ജയകൃഷ്ണന്‍, താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഡി. കൃഷ്ണന്‍ സ്വാഗതവും, കെ. ബൈജു നന്ദിയും പറയും
















