അമ്പലപ്പുഴ: ഓണവിപണിയില്‍ പച്ചക്കറിച്ചന്തയുമായി സഹകാര്‍ഭാരതി, പുറക്കാട് പുന്തല ജങ്ഷനില്‍ സഹകാര്‍ ഭാരതിയുടെ കീഴിലുള്ള അക്ഷയശ്രീ ഗ്രാമീണ്‍സമൃദ്ധിയുടെ നേതൃത്വത്തില്‍ മിത്രം പുരുഷ സ്വയംസഹായ സംഘമാണ് പച്ചക്കറിച്ചന്ത തുടങ്ങിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി പുറക്കാട് യൂണിറ്റ്് പ്രസിഡന്റ് പി. ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഹകാര്‍ ഭാരതി ജില്ലാപ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, ജില്ലാ സെക്രട്ടറി ബിജു തലവടി, അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് ഡി.ഭുവനേശ്വരന്‍, ജനറല്‍ സെക്രട്ടറി കെ. എസ്. ജോബി തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണവിപണിയെ ലക്ഷ്യമാക്കി കൊള്ള ലാഭം കൊയ്യുന്ന കച്ചവടക്കാരില്‍ നിന്നും വ്യത്യാസ്ഥമായി മിതമായ നിരക്കില്‍ ജൈവപച്ചക്കറി ഉള്‍പ്പടെ എത്തിച്ചാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. പുന്തലയില്‍ ഇരുപത് പേര്‍ ചേര്‍ന്ന് രൂപീകരിച്ച മിത്രം പുരുഷ സ്വയംസഹായ സംഘമാണ് ഇതിന്റെ സംഘാടകര്‍. പ്രസിഡന്റ് ടി. പി. പ്രദീപ് തോപ്പില്‍, സെക്രട്ടറി ഉഷേശന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
















