ആലപ്പുഴ: സംസ്ഥാനത്ത് കായിക മേഖലയ്‌ക്ക് ആഭിമുഖ്യമുളള പാഠ്യപദ്ധതികള്‍ നിര്‍ബന്ധമാക്കണമെന്ന് കെ. സി. വേണുഗോപാല്‍ എംപി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സമഗ്രമായ പുരോഗതിക്ക് കായികപരമായ മുന്നേറ്റം അനിവാര്യമാണ്. ആരോഗ്യമുളള ഒരു യുവതലമുറയ്‌ക്ക് മാത്രമെ രാജ്യത്തെ പുരോഗമനത്തിലേക്ക് നയിക്കാന്‍ കഴിയുകയുളളു. നമ്മുടെ വിദ്യാഭ്യാസ മേഖല ഇത്തരത്തിലൊരു തിരിച്ചറവിലേക്ക് ഇനിയും എത്താനുണ്ട്.
ആലപ്പുഴ ലിയോ അക്കാദമി സംഘടിപ്പിച്ച ജൂനിയര്‍ ഉപജില്ലാ അത്‌ലറ്റിക്ക് മീറ്റും പരിശീലന കളരിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി ഫാ.സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍ അദ്ധ്യക്ഷത വഹച്ചു.
സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ആന്റണി അരോജ്, ഡി വൈ എസ് പി കെ ലാല്‍ജി, കൗണ്‍സിലര്‍ മിനി ബിനു, എച്ച് എമ്മുമാരായ ഇഗ്‌നേഷ്യസ്, ജോസി ബാസ്റ്റിന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി സബില്‍ രാജ്,മുഖ്യ പരിശീലകന്‍ സെബാസ്റ്റിയന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. കുര്യന്‍ ജെയിംസ്, ജോണ്‍സണ്‍ ലൂയീസ് ,കെ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















