തൃപ്പൂണിത്തുറ: ആരോഗ്യമുള്ള ജനതയ്‌ക്കായി ആര്‍ഷ ഭാരതവിദ്യാധിഷ്ഠിതമായ പാരമ്പര്യത്തിലേക്ക് മടങ്ങിപോകണമെന്ന് പ്രശസ്ത സിദ്ധ വൈദ്യന്‍ സ്വാമി ഗോരഖ് നാഥ് അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയില്‍ ‘ആയുര്‍ ജീവനം, ആരോഗ്യ ജീവിതം, ആത്മീയ. ജീവനം’ എന്ന വിഷയത്തില്‍ നടന്ന പഠനകളരിയില്‍ സംസാരിക്കുകയായിരുന്നു ഗോരഖ്‌നാഥ്.
ഋതുചര്യയും, ദിനചര്യയും ക്രമീകരിച്ചു കൊണ്ടുള്ള ആരോഗ്യക്രമം രോഗങ്ങളെ ശരീരത്തിലേക്ക് പ്രവേശിക്കാതെ തടയുമെന്ന് ഗോരഖ് നാഥ് വിശദീകരിച്ചു.തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഹാര വെല്‍നസ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എടവനക്കാട് അഗസ്ത്യ സിദ്ധവൈദ്യാശ്രമത്തിലെ സ്വാമി ഗോരഖ്‌നാഥിന്റെ നേതൃത്വത്തില്‍ പ്രകൃതിദത്തമായ ഭക്ഷണം തയ്യാറാക്കലും ഔഷധക്കൂട്ടൊരുക്കലും പരിചയപ്പെടുത്തി. രസചികിത്സയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും ചര്‍ച്ച നടത്തി.
















