പുന്നപ്ര: പുന്നപ്ര കളിത്തട്ട് – ഫിഷ്‌ലാന്‍ഡ് റോഡ് ഫിഷറീസില്‍ നിന്നും ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ഏറ്റെടുത്ത് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി നിയോജകമണ്ഡലം സെക്രട്ടറി വി. ബാബുരാജ് ആവശ്യപ്പെട്ടു. കളിത്തട്ട്- ഫിഷ്‌ലാന്‍ഡ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനവും ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.കെ. അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ഹര്‍മ്യലാല്‍, വി. വിനോദ്, കെ.എ. റോയി, എം. മുകേഷ്, കെ.എ. ഫ്രാന്‍സിസ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് അശോകന്‍, ഡി. ഭുവനേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















