ആലപ്പുഴ: ആലപ്പുഴ ജവഹര്‍ ബാലഭവന്‍ നാടന്‍ കലാരൂപങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന നാട്ടരങ്ങ് നാടന്‍ കലാശില്പശാല സംഘടിപ്പിക്കുന്നു. സംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോട 22, 23, 24 തീയതികളില്‍ നടക്കുന്ന ശില്പശാലയില്‍ വിവിധയിനം നാടന്‍പാട്ടുകള്‍, താളങ്ങള്‍, കുട്ടനാടിന്റെ കലാരൂപങ്ങളായ ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, പടയണി തുടങ്ങിയവയില്‍ പരീശിലനം നല്‍കും. 12 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാം.
22 ന് രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ നടക്കും. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ക്യാമ്പിന്റെ ഉദ്ഘാടനം ചലച്ചിത്ര ഗാനരചയിതാവ് ബി.ആര്‍ പ്രസാദ് നിര്‍വ്വഹിക്കും. നാടന്‍ കലകളും കുട്ടനാടും എന്ന വിഷയത്തില്‍ ബി.ആര്‍ പ്രസാദ് സംസാരിക്കും. 23 ന് രാവിലെ 10 ന് തുള്ളല്‍ കലയും സാഹിത്യവും എന്ന വിഷയത്തില്‍ അമ്പലപ്പുഴ സുരേഷ് വര്‍മ്മ സംസാരിക്കും. തുടര്‍ന്ന് നാടന്‍പാട്ട്- പാരമ്പര്യവും വര്‍ത്തമാനവും, നാടന്‍ പാട്ടുകളുടെ പരിശീലനം എന്നിവയില്‍ ക്ലാസ് നടക്കും. ഓഗസ്റ്റ് 24 ന് ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ക്യാമ്പ് സമാപനവും കുട്ടികളുടെ അവതരണവും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും.
















