ചേര്‍ത്തല: പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളവര്‍: ഗവ.താലൂക്ക് ആശുപത്രി–-ആലപ്പുഴ കനാല്‍വാര്‍ഡ് ആലുപറമ്പില്‍ അഖില്‍രാജ്(24), കൂറ്റുവേലി സുമേഷ് ഭവനില്‍ രമ്യ(26), എസ്എല്‍ പുരം രാജാലയത്തില്‍ ധന്യ(34), ആലപ്പുഴ വഴിച്ചേരി ബംഗഌവ് പറമ്പില്‍ റോസമ്മ(24), അന്ധകാരനഴി ഉഷസില്‍ നവ്യ(21), മായിത്തറ പടിഞ്ഞാറെ മനക്കോടം കുടിലിങ്കല്‍ രാജമ്മ, കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ നഗരസഭ 15-ാം ചക്കരക്കുളം പുത്തന്‍പറമ്പില്‍ കൃഷ്ണകുമാര്‍(43). മുഹമ്മ മീനച്ചില്‍ എം.എസ്. ബൈജു(43).
ചേര്‍ത്തല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ കഴിയുന്നവര്‍- കലവൂര്‍ വൈഷ്ണവത്തില്‍ ഉണ്ണിക്കൃഷ്ണന്‍(46), എസ്.എല്‍ പുരം വരകാടി കൊല്ലംവീട്ടില്‍ സരസമ്മ, കടക്കരപ്പള്ളി കൊച്ചുമാറാട്ട് അജിത്(48).
ചേര്‍ത്തല കെവിഎം ആശുപത്രി- കാര്‍ യാത്രികരായ കോന്നി ഏലംകുളം കിഴക്കേപറമ്പില്‍ സോജന്‍ പി.സാമുവല്‍, പാണ്ടനാട് നെടുംപറമ്പില്‍ എബ്രഹാം, ബസ് യാത്രക്കാരായ മായിത്തറ ചമതലയ്‌ക്കല്‍വെളി വിനീഷ്(29), പോള്‍ സെബാസ്റ്റ്യന്‍, പുഷ്പവല്ലി, ഷബ്‌ന, ബസ് ഡ്രൈവര്‍ ഗോപാലകൃഷ്ണന്‍, ഷൈലജ.
















