മാരാരിക്കുളം: മാരാരിക്കുളം ക്ഷേത്രത്തില്‍ നടക്കുന്ന പുരാണ പഠന യജ്ഞത്തില്‍ പങ്കാളികളാകാന്‍ ജനപ്രവാഹം തുടങ്ങി. അപൂര്‍വ്വമായി നടക്കുന്ന ശങ്കരഭാഷ്യത്തിലുള്ള ഭഗവത് ഗീതഉപനിഷത്ത് ജ്ഞാന യജ്ഞവും മാര്‍ക്കണ്ഡേയപുരാണ യജ്ഞവുമാണ് ഇവിടെ നടക്കുന്നത്. തൃശ്ശൂര്‍ ചെറുവത്തേരി കിഴക്കേടത്തുമനയിലെ വി.ബി മാധവന്‍ നമ്പൂതിരി മാര്‍ക്കണ്ഡേയപുരാണ യജ്ഞത്തിനും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി ഗീതോപനിഷത്ത് ജ്ഞാന യജ്ഞത്തിനും നേതൃത്വം നല്‍കുന്നു. 9 ദിവസം നടക്കുന്ന യജ്ഞം 26ന് സമാപിക്കും. രാവിലെ 6മുതല്‍ 8വരെയും, വൈകിട്ട് 7 മുതല്‍ 9 വരെയാണ് ഗീതഉപനിഷത്ത് യജ്ഞം. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് മാര്‍ക്കണ്ഡേയപുരാണ യജ്ഞം. ദിവസവും ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ട്. തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി കാസര്‍കോട് മുണ്ടോളി മനയിലെ പ്രശാന്ത് ഭട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
















