ആലപ്പുഴ: സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ ഇരിപ്പു സമരത്തില്‍ ജില്ലയില്‍ 1,15,649 പേര്‍ പങ്കെടുത്തതായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രസ്താവനയില്‍ അറിയിച്ചു. സമരം വന്‍വിജയമായിരുന്നു എന്നാല്‍ വൈകിട്ട് 4മണിയോടെ ഫോട്ടോയെടുത്ത് സമരം പൊളിഞ്ഞെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 141 ലോക്കല്‍ കമ്മറ്റികളില്‍ കാല്‍ നടജാഥകള്‍, രണ്ടു ലോക്കല്‍ കമ്മറ്റികളില്‍ വാഹന പ്രചാരണ ജാഥയും നടന്നതായി അദ്ദേഹം പറഞ്ഞു. എന്നിട്ടും ഒരു വിഭാഗം മാധ്യമങ്ങള്‍ അസത്യപ്രചണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ സമരത്തിനു മുന്നോടിയായി ജില്ലാ സെക്രട്ടറി സജി ചെറിയാനും ജി. സുധാകരന്‍ എംഎല്‍എയും നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചത് ജില്ലയില്‍ രണ്ടരലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നായിരുന്നു. അവകാശപ്പെട്ടതിന്റെ പകുതി പങ്കാളിത്തം പോലുമില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ ഒടുവില്‍ സമ്മതിച്ചു.
















