പൂച്ചാക്കല്‍: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചതായി വ്യക്തമായെന്നും അതിനാലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സമിതി പൂച്ചാക്കലില്‍ സംഘടിപ്പിച്ച ഏകദിന പ്രവര്‍ത്തക ശില്പശാല ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനക്ഷേമകരമായ പദ്ധതികള്‍ അട്ടിമറിക്കാന്‍ ഇടത് വലത് രാഷ്‌ട്രീയകക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രാജേഷ് അധ്യക്ഷത വഹിച്ചു.
എം.ആര്‍.ജയദേവന്‍, ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ടി.സജീവ്‌ലാല്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ.പുരുഷോത്തമന്‍, എം.വി.രാമചന്ദ്രന്‍, എബ്രഹാം വാഴത്തറ, സജീഷ് തണ്ടാപ്പള്ളി, അനീഷ് എ.സി., പി.ആര്‍.സുധി, വിജയമ്മ ലാലു, മനോന്മണി പദ്മനാഭന്‍, ബി.ബാലാനന്ദ് എന്നിവര്‍ പ്രസംഗിച്ചു.
















