മാന്നാര്‍: സ്റ്റെഫിയുടെ ചികിത്സയ്‌ക്കായി ചിങ്ങം ഒന്നിന് അശ്വതി ട്രാവത്സിന്റെ രണ്ട് ബസ്സുകളും സര്‍വ്വീസ് നടത്തും. മജ്ജ മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയക്ക് 45 ലക്ഷം രൂപയോളം ചികിത്സ ചെലവ് വേണ്ടി വരുന്ന ചെന്നിത്തല മണപ്പുറത്ത് കിഴക്കേതില്‍ സ്റ്റീഫന്‍-ജെസ്സി ദമ്പതിമാരുടെ മകള്‍ സ്റ്റെഫിയ്‌ക്കു(ഒന്‍പത്) വേണ്ടിയാണ് രണ്ടു ബസ്സുകളുടെ ഒരു ദിവസത്തെ കളക്ഷന്‍ നല്‍കുന്നത്. വോയ്‌സ് ഓഫ് ചെങ്ങന്നൂര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
















