കായംകളം: ഇരുപത് ലിറ്റര്‍ വിദേശംമദ്യം പിടികൂടി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള പുതുപ്പറമ്പില്‍ കുഞ്ഞുമോന്‍(46), ആറാട്ടുപ്പുഴ കിഴക്കേക്കര ബിനുഭവനത്തില്‍ ബിനു(32) എന്നിവരെയാണ് പ്രിവന്റീവ് ഓഫീസര്‍ കെ.വി. ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് കായംകുളം റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്. കായംകുളം, ഓച്ചിറ, ഹരിപ്പാട് സ്ഥലങ്ങളിലെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് 250 രൂപയ്‌ക്ക് വാങ്ങി 600 രൂപ വിലയ്‌ക്ക് വില്‍പ്പന നടത്തുകയായിരുന്നു പിടിയിലായവര്‍. വനിതാ എക്‌സൈസ്ഗാര്‍ഡ് വിജി, രാകേഷ്‌കൃഷ്ണന്‍, സത്യന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
















