ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഭരണസുവര്‍ണ്ണ ജൂബിലി വര്‍ഷാഘോഷത്തിന്റെ ഭാഗമായി സമൂഹവിവാഹം സംഘടിപ്പിക്കും. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പ്രസിഡന്റായി വെള്ളാപ്പള്ളി നടേശന്‍ ഭരണം തുടങ്ങിയിട്ട് അരനൂറ്റാണ്ടായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കു പരിപാടികളാണ് ദേവസ്വം കമ്മറ്റി രൂപം നല്‍കിയിരിക്കുന്നത്. അതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പുകള്‍, ചികിത്സാസഹായങ്ങള്‍, ചിക്കരക്കുട്ടികള്‍ക്കുള്ള സത്രം നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ സാമൂഹ്യക്ഷേമപദ്ധതികള്‍ നടപ്പാക്കും. സെപ്റ്റംബര്‍ പത്തിന് ദേവസ്വം പ്രസിഡന്റിന്റെ പിറന്നാള്‍ ദിവസം കണിച്ചുകുളങ്ങര ദേവസ്വത്തിന്റേയും ദേവസ്വം കമ്മറ്റിയംഗം ചള്ളിയില്‍ സ്വാമിനാഥന്റേയും സഹകരണത്തോടെ അഞ്ചു പേരുടെ സമൂഹവിവാഹം നടത്തും. മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം എന്നീ പഞ്ചായത്തുകളില്‍ നിന്നും അര്‍ഹാരയവരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെക്രട്ടറി, കണിച്ചുകുളങ്ങര ദേവസ്വം, കണിച്ചുകുളങ്ങര. പിഒ. എന്ന പേരില്‍ ആഗസ്റ്റ് 25ന് മുന്‍പായി അയയ്‌ക്കേണ്ടതാണ്.
















