ആലപ്പുഴ: വില്‍പ്പനക്കായി ഓട്ടോ ടാക്സിയില്‍ കൊണ്ടുവന്ന വിദേശമദ്യവുമായി രണ്ട്പേര് അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ആഞ്ഞിലിപറമ്പ് കോളനിയില്‍ പ്രകാശന് (കിത്താര്-54) ഓട്ടോ ടാക്സി ഡ്രൈവര്‍ തെക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പുതുവല്‍ വീട്ടില്‍ ഹനീഷ് (32) എന്നിവരെയാണ് പുന്നപ്ര എസ്ഐ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് ഓട്ടോ ടാക്സിയില്‍ വില്‍പ്പനക്കായി മദ്യം എത്തുന്നു എന്ന രഹസ്യവിവരം നാട്ടുകാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബൈജുവിന് കൈമാറുകയും തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്ന്ന് പുന്നപ്ര ഫിഷ്ലാന്റിന്റെ സമീപത്തുനിന്നും 6 ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: