മുഹമ്മ: ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ വീട്ടുമുറ്റത്തും ലക്ഷ്മിതരൂ വച്ചുപിടിപ്പിക്കുന്ന പദ്ധതിയ്‌ക്ക് കര്‍ഷക ദിനമായ 17ന് തുടക്കമാകും. മുന്‍രാഷ്‌ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ ഓര്‍മയ്‌ക്കായി പഞ്ചായത്തും ഗ്രീന്‍ലീവ്‌സും ചേര്‍ന്നാണ് പദ്ധതി നചപ്പാക്കുന്നത്.
23 വാര്‍ഡുകളിലുമുള്ള 14,000 വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ലക്ഷ്മിതരൂ വച്ചുപിടിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ടു പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വൈകിട്ട് 3ന് മണ്ണഞ്ചേരി രശ്മി ഓഡിറ്റോറിയത്തില്‍ ക്യാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും.
ജി. സുധാകരന്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഫ് പി.എ ജുമൈലത്ത് അധ്യക്ഷത വഹിക്കും. തൃശൂര്‍ അഗ്രികള്‍ച്ചറള്‍ യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫ. ഡോ. അഗസ്റ്റിന്‍ ആന്റണി ക്ലാസെടുക്കും. പ്രൊജക്ട് ഡയറക്ടര്‍ വി.ആര്‍ നിഷാദ് നേതൃത്വം നല്‍കും.
















