മാന്നാര്‍: അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ബാറ്ററി മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം മാന്നാര്‍ ആലുംമൂട് ജംഗ്ഷനില്‍ മാരുതി കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പെട്ട ഓട്ടോയുടെ ബാറ്ററിയാണ് മോഷണം പോയത്.
അപകടത്തില്‍ പരിക്കേറ്റ ഓട്ടോഡ്രൈവര്‍ പെരുന്ന ഈസ്റ്റ് സ്വപ്‌നാ ഹൗസില്‍ ദുര്‍ഗാപ്രസാദിന് പരിക്കേറ്റിരിന്നു. ഇയാള്‍ ആശുപത്രിയില്‍ പോയി തിരികെ പോലീസ് സ്റ്റേഷനിലും എത്തിയ ശേഷം അപകടം നടന്ന സ്ഥലത്ത് നിന്ന് ഓട്ടോയെടുക്കാന്‍ വന്നപ്പോഴാണ് ബാറ്ററി മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് സംബന്ധിച്ചും മാന്നാര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















