ആലപ്പുഴ: ചിങ്ങോലി ബ്രഹ്മാനന്ദ ശ്രീശിവപ്രഭാകര സിദ്ധാശ്രമത്തില്‍ രാമായണ മാസാചരണ സമാപനം ഇന്ന് നടക്കും. രാവിലെ ആറിന് അഖണ്ഡ രാമായണ പാരായണ യജ്ഞം. 11ന് കുട്ടനാട് മാതൃസമിതിയുടെ സത്സംഗവും അനുമോദന പ്രഭാഷണവും. ഈ വര്‍ഷത്തെ രാമായണ പ്രചാരണത്തിനുള്ള മീഡിയ അവാര്‍ഡ് രാമായണ ഡോക്യുമെന്ററി നിര്‍മ്മിച്ച് ചരിത്രപ്രധാനമായ വിവരങ്ങള്‍ നല്‍കിയതിന് മഠാധിപതി രമാദേവി അമ്മയ്ക്ക് ലഭിച്ചു.
ആശ്രമം ഈ വര്‍ഷം നടത്തിയ രാമായണ പ്രശ്നോത്തരിയില്‍ വിജയിയായ വിദ്യാര്‍ത്ഥിക്ക് കാഷ് അവാര്‍ഡു നല്‍കും. കൂടാതെ രാമായണത്തെ അധികരിച്ച് പ്രബന്ധ രചനാ മത്സരവും നടത്തും. നിത്യജീവിതത്തില്‍ രാമായണത്തിലെ നിങ്ങള്‍കേട്ട ഒരു പദം എന്നതിനെ വ്യാഖ്യാനിച്ച് ഒരു ഫുള്‍ പേജില്‍ കുറയാതെ പ്രബന്ധം എഴുതി അയയ്ക്കണം. വിലാസം: ചെയര്‍പേഴ്സണ്‍, ശ്രീശിവപ്രഭാകര സിദ്ധയോഗീശ്വരാശ്രമം, ചിങ്ങോലി പിഒ, ആലപ്പുഴ. പ്രബന്ധം ലഭിക്കേണ്ട അവസാന തീയതി 17. പത്രസമ്മേളനത്തില്‍ മഠാധിപതി രമാദേവിഅമ്മ, രമാദേവി വിജയകുമാര്‍, നിഷാ മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: