ആലപ്പുഴ: വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് ് 21 മുതല്‍ 26 വരെ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തും. ഇതിനു വേണ്ടി ജില്ലാ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. എം.ആര്‍.പി യേക്കാള്‍ അധികവില ഈടാക്കുന്നതും അളവിലും തൂക്കത്തിലും കുറച്ച് നല്‍കുന്നതും ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അറിയിക്കുവാനുള്ള കസ്റ്റമര്‍ കെയര്‍ നമ്പര്‍, വിലാസം തുടങ്ങിയവ പായ്‌ക്കറ്റിനുമേല്‍ രേഖപ്പെടുത്താത്തത് നിയമവിരുദ്ധമാണ്. പരാതിക്കാര്‍ ആലപ്പുഴ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ജനറല്‍), അസിസ്റ്റന്റ് കണ്‍ട്രോളര്‍, (ഫഌയിങ് സ്‌ക്വാഡ്) ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ 0477- 223 0647 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണം.
















