മറയൂര്‍ : കാന്തല്ലൂര്‍ മാശിവയലില്‍ കാട്ടുപന്നികള്‍ ഒരേക്കര്‍ പ്രദേശത്തെ കരിമ്പ് കൃഷി നശിപ്പിച്ചു. മാശിവയല്‍ സ്വദേശി അറുമുഖത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയാണ് നശിപ്പിച്ചത്. വൈകിട്ട് ആറുമണിയോടെ കാട്ടുപന്നികള്‍ കൂട്ടം കൂട്ടിമായി എത്തി കരിമ്പ് നശിപ്പിക്കുകയാണ്. ആറേക്കര്‍ പ്രദേശത്താണ് ഇദ്ദേഹം കൃഷിയിറക്കിയിരിക്കുന്നത്. കാട്ടുപന്നികളെ തടയുന്നതിനായി വൈദ്യുത വേലി സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
















