ബാഗ്ദാദ്: ഭീകരരുമായി ശാരീരിക ബന്ധത്തിനു വിസമ്മതിച്ച 19 യുവതികളെ ഐഎസ് ഭീകരര്‍ വധിച്ചു. ഇറാഖിലാണ് സംഭവം. ലൈംഗിക ജിഹാദെന്നാണ് ഭീകരര്‍ ഇതിനെ വിളിക്കുന്നത്. ലൈംഗിക ജിഹാദിന് വിസമ്മതിച്ചതിനാലാണ് യുവതികളെ കൊന്നതെന്ന് കുര്‍ദിഷ് പാര്‍ട്ടി വക്താവ് പറയുന്നു.
മൊസൂളില്‍ നിന്ന് 2014 ജൂണിലാണ് യസീദികളും ക്രിസ്ത്യാനികളുമായുള്ള 19 യുവതികളെ തട്ടിക്കൊണ്ടുപോയത്. ഇവരെയാണ് വധിച്ചത്.
















