പാരീസ്: മലേഷ്യന്‍ എയര്‍വേസിന്റെ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഫ്രാന്‍സ് വീണ്ടും തെരച്ചില്‍ നടത്തും.
കഴിഞ്ഞവര്‍ഷം ക്വലാലപുരില്‍ നിന്നു ബെയ്ജിംഗിലേക്കുള്ള യാത്രാ മദ്ധ്യയാണ് വിമാനം കാണാതായത്. കഴിഞ്ഞയാഴ്ച വിമാനത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയ റീയൂണിയന്‍ ദ്വീപിനു സമീപം ആകാശ, സമുദ്ര മാര്‍ഗമുള്ള തെരച്ചിലിനാണു ഫ്രഞ്ച് സര്‍ക്കാര്‍ തയാറെടുക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ എംഎച്ച് വിമാനത്തിന്റെ അവശിഷ്ടങ്ങളാണു റീയൂണിയന്‍ ദ്വീപില്‍ നിന്നു കണ്ടെത്തിയതെന്നു വ്യക്തമായിരുന്നു.
















