ഇസഌമാബാദ്: മുംബൈ, ദല്‍ഹി നഗരങ്ങള്‍ ഹിരോഷിമയും നാഗസാക്കിയും പോലെയാക്കുമെന്ന് പാക് ചാര സംഘടനയായ ഐഎസ്‌ഐ മുന്‍ മേധാവി ജനറല്‍ ഹമീദ് ഗുല്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭാരതത്തിനു നേരെ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമയില്‍ അണുബോംബ് ഇട്ടതിന്റെ 70ാം വാര്‍ഷികം ഇന്നലെ ആചരിക്കുന്ന സമയത്താണ് ഗുല്ലിന്റെ ഭീഷണി. കരുതിയിരിക്കുക, ഭാരതം മാന്യത കാണിച്ചില്ലെങ്കില്‍, മുംബൈയും ദല്‍ഹിയും ഹിരോഷിമയും നാഗസാക്കിയുമാക്കാന്‍ ഞങ്ങള്‍ മടിക്കില്ല. ഗുല്ലിന്റെ ട്വീറ്റില്‍ പറയുന്നു.
മുമ്പും ഗുല്‍ ഇങ്ങനെ ഭാരതത്തിന് എതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഏപ്രില്‍17ന് ഒരു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.
















