മോസ്‌കോ: റഷ്യന്‍ വ്യോമസേനയുടെ എംഐ 28 ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അഭ്യാസ പ്രകടനത്തിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായി ഡബ്രോവിച്ചിയില്‍ നടത്തിയ പരിപാടിക്കിടെയാണ് സംഭവം. യന്ത്രതകരാറു മൂലമാകാം ഹെലിക്കോപ്റ്റര്‍ തകര്‍ന്നതെന്നാണ് സംശയം.
രണ്ടു പൈലറ്റുമാരായിരുന്നു ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. പരുക്കേറ്റ മറ്റൊരു പൈലറ്റിന്റെ നില തൃപ്തികരമാണെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് അഭ്യാസപ്രകടനം നടത്തുന്നത് നിര്‍ത്തിവച്ചു. അഭ്യാസപ്രകടനം കാണാനെത്തിയ ആയിരക്കണക്കിന് കാണികളുടെ മുന്നിലായിരുന്നു അപകടം.
















