അങ്കാര: തുര്‍ക്കിയില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 24 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആഗ്രി പ്രവിശ്യയില്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്. സ്‌ഫോടകവസ്തു നിറച്ച ട്രാക്ടര്‍ ചാവേര്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
രണ്ടു ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ട്രാക്ടറിലുണ്ടാായിരുന്നതായി പറയുന്നു. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി സൈനിക വാഹനങ്ങളും അഗ്നിക്കിരയായി.
















