Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിന്‍ഡോസ് 10 നാളെ പുറത്തിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2015, 11:38 am IST
inWorld

താരതമ്യേനെ ജനപ്രിയത കുറഞ്ഞ വിന്‍ഡോസ് 8ന് പകരമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 നാളെ പുറത്തിറങ്ങും. വിന്‍ഡോസ് 9 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാതെയാണ് 10 പുറത്തിറക്കിയിരിക്കുന്നത്. ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്, ടാബ്‌ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍, എന്നിവയ്‌ക്ക് ഇണങ്ങുംവിധമാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിച്ചിരിക്കുന്നത്.

വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിന്റെ അവസാന ഒഎസ് പതിപ്പ് ആയിരിക്കുമെന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വിന്‍ഡോസ് നിര്‍ത്തുകയാണെന്നല്ല ഇതിന്റെ അര്‍ത്ഥം. വിന്‍ഡോസ് 11 അല്ലെങ്കില്‍ മറ്റൊരു പേരില്‍ പുതിയൊരു തലമുറ ഒഎസ് ഉണ്ടാവില്ല എന്നാണ്. വിന്‍ഡോസ് 10 ഒഎസിനെ തുടര്‍ച്ചയായി പരിഷ്‌ക്കരിക്കുന്ന നടപടി ആയിരിക്കും ഇനി മൈക്രോസോഫ്റ്റ് നടത്തുക.

വിന്‍ഡോസ് പത്തിന്റെ ഏഴ് പ്രത്യേകള്‍ താഴ പറയുന്നവയാണ്:

1. വിന്‍ഡോസ് 10 ഹോം: ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്പും ടാപ്പും കൂടിച്ചേരുന്ന ഹൈബ്രിഡ് ഡിവൈസുകള്‍ എന്നിവയ്‌ക്ക് വേണ്ടി നിര്‍മ്മിച്ച എഡിഷനാണിത്.

2. വിന്‍ഡോസ് 10 മൊബൈല്‍: സ്മാര്‍ട്‌ഫോണുകള്‍ക്കും ചെറിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത എഡിഷന്‍. വിന്‍ഡോസ് 10 ഹോമിലുള്ള സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ഒപ്പം ടച്ച് സംവിധാനത്തില്‍ അധിഷ്ഠിതമായ ഓഫീസ് വെര്‍ഷനും. തൊഴിലിടങ്ങളില്‍ ഉപയോഗിക്കുന്നവരുടെ ഡാറ്റയ്‌ക്ക് മികച്ച സുരക്ഷ ഈ എഡിഷന്‍ ഉറപ്പാക്കുന്നു.

3. വിന്‍ഡോസ് 10 പ്രോ: വിന്‍ഡോസ് 10 ഹോമിന്റെ പ്രൊഫഷണല്‍ വേര്‍ഷനാണിത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും ഹൈബ്രിഡ് ഡിവൈസുകളിലും ഇത് ഉപയോഗിക്കാം. ചെറുകിട ബിസിനസുകാരെ ലക്ഷ്യം വച്ചുള്ളതാണിത്. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്. വിന്‍ഡോസ് ബിസിനസ് വെര്‍ഷന്റെ അപ്‌ഡേറ്റുകള്‍ ആദ്യം ലഭിക്കുക ഈ എഡിഷനിലായിരിക്കും. ഇപ്പോള്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസ് വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 പ്രോ ഒഎസുകളിലേക്ക് സൗജന്യമായി അപ്ഗ്രഡേഷന്‍ അനുവദിക്കുമെന്ന് വിന്‍ഡോസ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

4. വിന്‍ഡോസ് 10 എന്റര്‍പ്രൈസ്: ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഒഎസ് എഡിഷനാണ് വിന്‍ഡോസ് 10 എന്റര്‍പ്രൈസ്. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാരുടെ ലോഗിന്‍, നെറ്റ്‌വര്‍ക്ക് ശൃംഖലയിലേക്ക് കണക്ട് ചെയ്യപ്പെടുന്ന ഉപകരണങ്ങളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ എന്റര്‍പ്രൈസിനാകും.

5. വിന്‍ഡോസ് 10 എജ്യൂക്കേഷന്‍: വിദ്യാലയങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിന്‍ഡോസ് ഒഎസ് എഡിഷനാണിത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരേസമയം ലോഗിന്‍ ചെയ്ത് അവരുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ഈ എഡിഷന്‍ വിന്‍ഡോസ് 10 അവസരമൊരുക്കുന്നു.

6. വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ്: ഇകൊമേഴ്‌സില്‍ നിന്ന് എംകൊമേഴ്‌സിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മൊബൈലില്‍ ബിസിനസ് നടത്തുന്നവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ് ഒ.എസ്. തയ്യാറാക്കിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനക്ഷമത, സുരക്ഷിതത്വം എന്നിവയാണ് മൊബൈല്‍ എന്റര്‍പ്രൈസിന്റെ സവിശേഷതകള്‍.

7. വിന്‍ഡോസ് 10 ഐ.ഒ.ടി. കോര്‍: എല്ലാ ഗാഡ്ജറ്റുകളും ഇന്റര്‍നെറ്റുമായി കണക്ട് ആയിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അത്തരം ഗാഡ്ജറ്റുകളിലൊക്കെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒഎസ് ആണിത്. എ.ടി.എം., റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍, ഹാന്‍ഡ്‌ഹെല്‍ഡ് ടെര്‍മിനല്‍, ആസ്പത്രികളിലെ ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ എന്നിവയിലൊക്കെ ഈ ഒഎസ് ഉപയോഗിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

പുതിയ വാര്‍ത്തകള്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.