കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ദെഹ്‌സാല ജില്ലയില്‍ വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു.നിരവധിപേര്‍ക്ക് പരിക്കേറ്റു. വിവാഹ പാര്‍ട്ടി നടന്ന വീട്ടിനുള്ളിലാണ് സംഘംതിരിഞ്ഞ് അന്യോന്യം വെടിവെപ്പുണ്ടായത്. സംഘര്‍ഷത്തിനുള്ള കാരണം വ്യക്തമല്ല. മരണസംഖ്യ ഉയരാന്‍ സാധ്യത.
















