Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹൃദയ ശസ്ത്രക്രിയ: ഡോക്ടര്‍മാര്‍ക്ക് അഭിനന്ദനം; മാത്യു ജീവിതത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2015, 10:02 pm IST
in Ernakulam

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം ചാലക്കുടി സ്വദേശി ആച്ചാടന്‍ മാത്യുവില്‍ വിജയകരമായി മാറ്റിവച്ച എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടര്‍മാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയം കൊണ്ടു വരാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ആംബുലന്‍സിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആംബുലന്‍സിനായി ഡോണിയര്‍ വിമാനം അനുവദിച്ച നാവികസേനയ്‌ക്ക് ആറ് ലക്ഷത്തോളം രൂപയാണ് ഇതിനായി നല്‍കേണ്ടത്. സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആച്ചാടന്‍ മാത്യുവിന് ശസ്ത്രക്രിയ നടത്താനുള്ള തുക നാട്ടുകാര്‍ സമാഹരിച്ചിരുന്നെങ്കിലും എയര്‍ ആംബുലന്‍സിന് വേണ്ടിവന്ന ചെലവ് അപ്രതീക്ഷിതമായി. മാത്യുവിന്റെ സാമ്പത്തിക പരാധീനത ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. മാത്യുവിന്റെ ഭാര്യ ബിന്ദുവുമായും മുഖ്യമന്ത്രി സംസാരിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ലിസി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രി കെ. ബാബു, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ് തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു.

ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. ഹൃദയ ശസ്ത്രക്രിയ വിജയമായതോടൊപ്പം തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചു കൂടി സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വൈദ്യശാസ്ത്രരംഗത്തിന്റെ മികവ് ഈ വിജയം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. മികച്ച ചികിത്സാസൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരും നമുക്കുണ്ട്. ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ് എയര്‍ ആംബുലന്‍സ്. ഇത് സ്ഥിരമായി ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജീവിതത്തിലേക്ക് തിരിച്ചുവന്ന മാത്യുവിനെ ഇന്ന് വെന്റിലേറ്ററില്‍നിന്ന് മാറ്റിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

News

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.