Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഭക്തരെ വരവേല്‍ക്കാനൊരുങ്ങി നാലമ്പലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 02:01 pm IST
inErnakulam

കൂത്താട്ടുകുളം: നാളെ കര്‍ക്കിടകം പിറക്കുമ്പോള്‍ രാമായണ മാസാചരണം ഭക്തി സാന്ദ്രമാക്കുവാന്‍ ജില്ലയിലെ പ്രസിദ്ധമായ നാലമ്പലങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. നാലമ്പലദര്‍ശന തീര്‍ത്ഥയാത്രക്കെത്തുന്ന ഭക്തജനങ്ങള്‍ക്കായി മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീ ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ ഏകോപിപ്പിച്ച് നാലമ്പല ദര്‍ശനതീര്‍ത്ഥയാത്രക്കാണ് ഒരുക്കങ്ങളാരംഭിച്ചിട്ടുള്ളത്.

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തെ മനുഷ്യാവതാരമായി ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമനും, വിഷ്ണുവിന്റെ പാഞ്ചജന്യം എന്ന ശംഖ് ഭരതനായും, വിഷ്ണു തല്പമായ അനന്തന്‍ ലക്ഷ്മണനായും, സുദര്‍ശന ചക്രം ശത്രുഘ്‌നനായും രാമസഹോദരന്‍മാരും, ദശരഥപുത്രന്‍മാരുമായി സൂര്യവംശത്തില്‍ അവതരിച്ചതായാണ് ഹൈന്ദവവിശ്വാസം.

ത്രേതായുഗത്തിലെ ചൈത്രമാസ ശുക്ലനവമിയില്‍ കര്‍ക്കിടകക്കൂറില്‍ പുണര്‍തം നക്ഷത്രത്തില്‍ കൗസല്യാതനയനായി ഇക്ഷ്വാകുവംശപ്രഭുവായി ശ്രീരാമനും അടുത്ത ദിവസം പൂയം നക്ഷത്രത്തില്‍ കൈകേയി പുത്രനായി ഭരതനും തൊട്ടടുത്ത ദിവസം ആയില്യം നക്ഷത്രത്തില്‍ സുമിത്രാതനയന്‍മാരായി യഥാക്രമം ലക്ഷ്മണശത്രുഘ്‌നന്മാരും അവതരിച്ചെന്നാണ് വിശ്വാസം. മനുഷ്യര്‍ക്കായി മനുഷ്യരായി അവതരിച്ച നാല് മാതൃകാസഹോദരന്‍മാരേയും അവര്‍ ജനിച്ച അതേ ക്രമത്തില്‍ത്തന്നെ അവരവരുടെ ക്ഷേത്രസങ്കേതങ്ങളിലെത്തി ദര്‍ശനം നടത്തിയ ശേഷം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരിച്ചെത്തി തീര്‍ത്ഥാടന ചക്രം പൂര്‍ത്തീകരിക്കുന്ന ആത്മീയപരമായ ശാസ്ത്രീയ പ്രക്രിയയാണ് നാലമ്പലദര്‍ശന തീര്‍ത്ഥയാത്ര. എറണാകുളം, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളുടെ സംഗമകേന്ദ്രമായ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മലയോര ഗ്രാമപ്രദേശങ്ങളില്‍ 27 കീ.മീ ദൈര്‍ഘ്യത്തിലായാണ് നാലമ്പലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. രാമായണത്തിലെ മാന്‍വേഷം പൂണ്ട മായാവിയായ രാവണ മാതുലന്‍ മാരീചന്‍ എന്ന രാക്ഷസനെ വധിച്ച് രാവണന്റെ സീതാപഹരണാനന്തരം വിരഹിതനായി വനത്തില്‍ കഴിയുന്ന ശ്രീരാമനാണ് മാമ്മലശ്ശേരി ക്ഷേത്രത്തിലെ വട്ടശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി ശിലാവിഗ്രഹത്തില്‍ ചതുര്‍ബ്ബാഹുവായി കുടികൊള്ളുന്നതത്രെ.

ജ്യേഷ്ഠനായ രാമന്റെ വനവാസയാത്രയറിഞ്ഞ് ശ്രീരാമനെ അയോദ്ധ്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി പുറപ്പെട്ട ഭരതശത്രുഘ്‌നന്‍മാര്‍ വനമദ്ധ്യത്തില്‍ സൈന്യവുമായി കൂട്ടം തെറ്റി ഭരതസ്വാമി ഒറ്റപ്പെട്ടു പോയ സ്ഥലമത്രെ, മേമ്മുറി. മാമ്മലശ്ശേരി ക്ഷേത്രത്തില്‍ നിന്നും 5 കീ.മീ ദൂരത്തായാണ് ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം. മുളക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് നാലമ്പലവഴിയിലെ മൂന്നാമത്തേത്. നാലമ്പല ദര്‍ശനവഴിയിലെ നാലാമത്തേതാണ് നെടുങ്ങാട്ട് ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം. രാമായണവുമായി അഭേദ്യമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാലും, പുരാവൃത്തങ്ങളാലും സമ്പന്നമാണ് രാമമംഗലം. മാന്‍വേഷത്തിലെത്തിയ മാരീചനെ രാമന്‍ വധിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. രാമബാണമേറ്റ മാന്‍ മലര്‍ന്നു വീണ പ്രദേശത്തിന് ‘മാന്‍മലച്ചേരി’ എന്നും പിന്നീട് മാമ്മലശ്ശേരിയെന്നും പേരുവീണു.

മാനിന്റെ മേല്‍ഭാഗം തെറിച്ചുവീണ സ്ഥലമാണത്രെ മേമ്മുറി. കീഴ്ഭാഗം വീണ ഇടം കിഴുമുറിയായി. ഊരുക്കള്‍ അഥവാ തുടഭാഗം വീണ സ്ഥലം ഊരമനയും, മാനിന്റെ മുറിഞ്ഞവാല്‍ നിലത്തുവീണ് പാമ്പിനെപ്പോലെ പുളഞ്ഞ സ്ഥലം പാമ്പാക്കുടയായും, വാലിട്ടടിച്ചു മണ്ണ് തെറിച്ച സ്ഥലം മണ്ണത്തൂരായും ഇപ്പോള്‍ അറിയപ്പെടുന്നു. അയോദ്ധ്യയില്‍ നഷ്ടപ്പെട്ട രാജകീയ ദാമ്പത്യം വനത്തില്‍ വീണ്ടെടുത്ത സ്ഥലമാണത്രെ ഇപ്പോഴത്തെ രാമമംഗലം. പണ്ട് കാടായിരുന്ന ഇവിടെ ഒരു പശു സ്വയം പാല്‍ ചുരത്തുന്നത് കണ്ടൊരു സിദ്ധന്‍ അന്നത്തെ രാജാവിനെക്കൊണ്ട് പണികഴിപ്പിച്ചതാണ് ഇന്നത്തെ മാമലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രം എന്നും ആണ് തലമുറകളായുള്ള വിശ്വാസം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.