കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദല്ലാളായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അധഃപതിച്ചതായി മന്നം യുവജന വേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. എന്‍എസ്എസ് ആസ്ഥാനത്ത് എത്തു ന്നവരെ അപമാനിക്കുകയാണ് സുകുമാരന്‍ നായര്‍. അപമാനത്തിന് ഇരയാകേണ്ടിവന്നവര്‍ പ്രമുഖ രാഷ്‌ട്രീയനേതാക്കള്‍ മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെയുണ്ട്. അതിലെ അവസാനത്തെ ഇരയാണ് സുരേഷ്‌ഗോപി. സുകുമാരന്‍ നായര്‍ അഴിമതിക്കാരെ വെള്ളപൂശാന്‍ ശ്രമിക്കാതെ പാവപ്പെട്ട നായര്‍ സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കണമെന്നും മന്നം യുവജന വേദി സംസ്ഥാനസമിതി ആവ ശ്യപ്പെട്ടു.
പ്രസിഡന്റ് കെ.വി ഹരിദാസ് അധ്യക്ഷതവഹിച്ചു. അമയന്നൂര്‍ ഹരി, ടി.കെ കൃഷ്ണകുമാര്‍, സുനില്‍കുമാര്‍ കീരനാട്ട്, പ്രശാന്ത് പയ്യപ്പാടി, അനൂപ് കെ. നായര്‍, സുഭാഷ് വാഴൂര്‍, രാജേഷ് വാകത്താനം എന്നിവര്‍ സംസാരിച്ചു.
















