Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അക്ഷരദീപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 03:56 pm IST
inVaradyam

മാതൃകാധ്യാപകനും കവിയും മലയാളഭാഷാ പ്രചാരകനുമായ മാങ്കുളം ജി. കെ. നമ്പൂതിരി രചിച്ച വൈവിധ്യമാര്‍ന്ന പതിനെട്ട് ഉപന്യാസങ്ങളുടെ സമാഹാരമാണ് ‘അക്ഷരദീപ്തി’. കലയും വിദ്യാഭ്യാസവും ചരിത്ര ചിന്തകളുമൊക്കെ ഈ സമാഹാരത്തില്‍ സംഗമിക്കുന്നുണ്ട്. സംഗീതവും സാഹിത്യവും സമ്മേളിക്കുന്ന സാരസമ്പന്നമായ ഗാനങ്ങളെക്കുറിച്ചും. ഇന്നത്തെ കാലഘട്ടത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആലാപന സൗഭാഗ്യത്തെക്കുറിച്ചുമെല്ലാം സംഗീതാധിഷ്ഠിതമായ ആദ്യത്തെ രണ്ടുപന്യാസങ്ങളില്‍ പ്രതിപാദിക്കുന്നു.

കേരളത്തിന്റെ തനതുകലയായ കഥകളിലെ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുന്ന മികച്ച ഒരു ലേഖനമാണ് ”കഥകളിയുടെ കഥ”. കഥകളിയിലെ അരങ്ങുണര്‍ത്തുന്ന വ്യത്യസ്തതയാര്‍ന്ന വേഷവിധാനങ്ങളെക്കുറിച്ചും വാദ്യങ്ങളെപ്പറ്റിയും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. കേളികൊട്ടില്‍ തുടങ്ങി കഥാരംഭത്തിലേക്ക് എത്തുന്നതുവരെയുള്ള അനുഷ്ഠാനപരമായ ചടങ്ങുകളെക്കുറിച്ചുള്ള സംക്ഷിപ്ത രൂപവും ഈ അധ്യായത്തിലുണ്ട്. കേരളകലാമണ്ഡലം രൂപീകൃതമാകുന്നതിന് ഒരു നൂറ്റാണ്ടു മുമ്പു തന്നെ ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂരെന്ന കൊച്ചുഗ്രാമത്തില്‍ കഥകളിയുടെ പ്രചാരത്തിനായി ഒരു കളിയോഗം തുടങ്ങിയിരുന്നുവെന്ന ചരിത്രസത്യം ”കണഅടല്ലൂര്‍ കണ്ട കഥകളി” എന്ന ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. പ്രസിദ്ധ കഥകളി നടന്മാരായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിര, കുമരകം കുഞ്ചുപിള്ള, കൊച്ചുനീലകണ്ഠപ്പിള്ള, തകഴി കേശവപ്പണിക്കര്‍, തുടങ്ങി കണ്ടല്ലൂര്‍ കളിയോഗവുമായി ബന്ധ്പപെട്ട കലാകാരന്മാരെ ഈ അധ്യായത്തില്‍ അനുസ്മരിക്കുന്നുണ്ട്.

ഓണാട്ടുകരയുടെ സ്വന്തം കലാരൂപമായ ‘ജീവിതകളിക്കായി’ ഈ സമാഹാരത്തിലെ ഒരു അദ്ധ്യായം സമര്‍പ്പിക്കുന്നു. ജീവിതകളി കലാകാരന്‍കൂടിയായ ലേഖകന്‍ ഈ കലയ്‌ക്ക് മലയാള നാടിന് ഇതര ഭാഗങ്ങളില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന ഖേദവും പ്രകടിപ്പിക്കുന്നുണ്ട്. ദൈവിക ചൈതന്യം കുടികൊള്ളുന്ന വശ്യസുന്ദരമായ ഈ കലാരൂപത്തെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നതില്‍ ലേഖകന്‍ വളരെയേറെ നിഷ്‌കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്. ജീവിത കളിയെന്ന കലാരൂപത്തിന്റെ സമസ്ത സൗന്ദര്യവും ആ ലേഖനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ഭാഷാശുദ്ധിയും സാഹിത്യഗുണങ്ങളേയും അങ്ങേയറ്റം ആരാധിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വ്വനായ യേശുദാസിനെ ‘രത്‌നങ്ങളിലെ രത്‌നം’ എന്ന ലേഖനത്തിലൂടെ തന്റെ ആരാധനാപാത്രമായി പ്രകീര്‍ത്തിക്കുന്നു. മലയാള ഗാനരംഗത്തെ രാജശില്‍പ്പിയായ യേശുദാസിന്റെ ഗാന പൂര്‍ണ്ണിമയ്‌ക്കു മുന്നിലുള്ള ഒരു സാഷ്ടാംഗ നമസ്‌കാരം തന്നെയാണ് ഈ ലേഖനം.

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിറകെ പായുന്ന ആധുനിക തലമുറയ്‌ക്ക് മാനവിക വിദ്യാഭ്യാസം കൂടി നല്‍കേണ്ടതിന്റെ ആവശ്യകതചൂണ്ടിക്കാട്ടുകയാണ് ”മാനവിക വിദ്യാഭ്യാസം എന്ന ലേഖനത്തില്‍.

”വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം” എന്ന പ്രശസ്തമായ വരിയെ ഓര്‍മ്മപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസ ചിന്തകളങ്ങിയ നാലു ലേഖനങ്ങളാണ് ഇതില്‍. ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കുകയും അതോടൊപ്പം തന്നെ സ്‌കൂളില്‍ മലയാളത്തിനായ നീക്കിവെച്ച പഠനസമയം കുറയ്‌ക്കുകയും വൈപരീത്യം നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ ഭാഷാ ചിന്തയെ ഉദ്ദീപിപ്പിക്കുന്നവയാണ് ഈ ലേഖനങ്ങളെന്നത് നിസ്തര്‍ക്കമാണ്. കവിത്രയങ്ങളെപ്പോലെ ഒരു അദ്ധ്യാപകത്രയത്തേയും ലേഖകന്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു. പോള്‍, മാരാര്‍, മുണ്ടശ്ശേരി എന്ന ഈ അദ്ധ്യാപക ത്രയത്തെ ഭാഷാസ്‌നേഹികള്‍ നെഞ്ചിലേറ്റി ലാളിക്കാതിരിക്കില്ല.

അപവാദങ്ങളാല്‍ അഭിഷിക്തനായ കായംകുളം കൊച്ചുണ്ണിയുടെ അപദാനങ്ങളാണ് ”കായംകുളം കവര്‍ന്ന കൊച്ചുണ്ണി” എന്ന ലേഖനത്തിലുള്ളത്. കൊച്ചുണ്ണിയുടെ മനസ്സിലെ നിഴലും നിലാവും കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. അറിവിന്റെ അമൃതധാരയായി പൂന്താനം പകര്‍ന്നുതന്ന ജ്ഞാനപ്പാനയിലെ ശാശ്വത സത്യങ്ങള്‍ കണ്ടെത്തുകയാണ് പാനയിലെ ജ്ഞാനം. എന്ന ലേഖനത്തിലൂടെ. ‘ആരോഗ്യപാലനം ആയുര്‍വേദത്തില്‍ എന്ന ലേഖനത്തോടെയാണ് ഈ സമാഹാരം പരിപൂര്‍ണ്ണമാകുന്നത്. സംഗീതവും സാഹിത്യവും ചരിത്രവും വിദ്യാഭ്യാസവുമെല്ലാം ഇഴചേരുന്ന ഈ ലേഖനസമാഹാരത്തിന് അവതാരിക നല്‍കിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ ഡോ. അമ്പലപ്പുഴ പ്രേംകുമാറാണ്. മാങ്കുളം ജി. കെ. നമ്പൂതിരിയുടെ ”അക്ഷരദീപ്തി” എന്ന ഈ ലേഖന സമാഹാരത്തിന്റെ തിളക്കമാര്‍ന്ന ഏടുകളെ വായനക്കാര്‍ക്കു പരിചയപ്പെടുത്താന്‍ പര്യാപ്തമായ ഒന്നാണ് സംക്ഷിപ്തമായ ആ അവതാരിക.

അക്ഷരദീപ്തി

(ഉപന്യാസ സമാഹാരം)

മാങ്കുളം ജി. കെ.

മാസ്‌ക് ബുക്ക്ഹൗസ്,

ചേപ്പാട്, വില 50 രൂപ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.