ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മ്മിച്ച ആലപ്പുഴ എസ്ഡി കോളേജിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഗ്രൗണ്ട് നാടിന് സമര്‍പ്പിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയം കോംപ്ലക്‌സും മന്ത്രി രമേശ് ചെന്നിത്തല ഗ്രൗണ്ടും ഉദ്ഘാടനം ചെയ്തു. എസ്ഡി കോളേജ് മാനേജര്‍ ജെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം സഞ്ജു വി.സാംസണ്‍ പങ്കെടുത്തു.
ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ നെറ്റ്‌സിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപിയും, പ്ലെയേഴ്‌സ് പവിലിയന്റെയും സ്പ്രിംഗ്ലര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം ജി. സുധാകരന്‍ എംഎല്‍എയും ഓഫീസ് ഉദ്ഘാടനം എസ്ഡി വിദ്യാശാലാ പ്രസിഡന്റ് എസ്. മഹാദേവനും സെന്റര്‍ വിക്കറ്റ് ഉദ്ഘാടനം എസ്ഡിവി മാനേജ്‌മെന്റ് സെക്രട്ടറി ആര്‍. കൃഷ്ണനും നിര്‍വഹിച്ചു.
ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി.സി. മാത്യു, സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി, സജി ചെറിയാന്‍, സി.എസ്. രാജീവ്, ആര്‍. രമേശന്‍, എ.എം. നൗഫല്‍, അഡ്വ. ശ്രീജിത്ത് വി.നായര്‍, യു. മനോജ്, ട്രഷറര്‍ എന്‍. സന്തോഷ്‌കുമാര്‍, പി.ജെ. നവാസ് എന്നിവര്‍ പങ്കെടുത്തു.
















